
മെന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഖത്തറിൽ നടക്കും
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അനന്തസാധ്യതകൾ ചർച്ച ചെയ്യുന്ന മെന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആഗോള ഉച്ചകോടി ഖത്തറിൽ നടക്കും. ഡിസംബർ 10, 11 തീയതികളിൽ ഡിഇസിസിയിലാണ് ഉച്ചകോടി നടക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഹൃദയത്തിൽ മാനവികതയെ കുടിയിരുത്തുക എന്ന പ്രമേയവുമായാണ് മേഖലയിലെ ആദ്യ ആഗോള എഐ ഉച്ചകോടി ഖത്തറിൽ നടക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രണ്ടായിരത്തിലേറെ പേർ ഉച്ചകോടിയുടെ ഭാഗമാകും. വിവിധ സെഷനുകളിലായി നൂറിലേറെ വിദഗ്ധർ സംസാരിക്കും. മനുഷ്യനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും തമ്മിലുള്ള ഇടപെടൽ, എ.ഐ അധിഷ്ഠിത നവീകരണം. ഉത്തരവാദിത്തോടെയുള്ള…