മദ്യം കിട്ടിയില്ല; ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണി; നാലുപേർ കസ്റ്റഡിയിൽ

തൃശൂർ പൂത്തോളിൽ മദ്യം കിട്ടാത്തതിന് എയർഗൺ ചൂണ്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തി യുവാക്കൾ. മദ്യശാല അടച്ചതിനുശേഷം മദ്യം വാങ്ങാനെത്തിയവരാണു പരിഭ്രാന്ത്രി സൃഷ്ടിച്ചത്. സംഭവത്തിൽ കോഴിക്കോട് – പാലക്കാട് സ്വദേശികളായ നാലുപേർ പിടിയിലായി. ഇന്നലെ രാത്രി ഒൻപതുമണിക്കുശേഷമാണു പൂത്തോളിൽ കൺസ്യൂമർ ഫെഡിലെ മദ്യശാലയിലേക്കു നാലുയുവാക്കൾ എത്തിയത്. ഈ സമയം മദ്യശാല അടയ്ക്കാനൊരുങ്ങുകയായിരുന്നു ജീവനക്കാർ. മദ്യശാലയുടെ ഷട്ടർ പാതിതാഴ്ത്തിയിരുന്നു. തുടർന്നു മദ്യം വാങ്ങാൻ നാളെ വരാൻ ജീവനക്കാർ ആവശ്യപ്പെട്ടു. എന്നാൽ മദ്യം വാങ്ങിയേ പോകു എന്ന നിലപാടിലായിരുന്നു യുവാക്കൾ. തുടർന്നു ജീവനക്കാരുമായി…

Read More

താനൂർ ബോട്ടപകടം; മരിച്ച 15 പേരും കുട്ടികൾ; അഞ്ച് പേർ സ്ത്രീകൾ

താനൂരിൽ അറ്റ്‌ലാന്റിക് ബോട്ട് മുങ്ങി മരിച്ച 22 പേരിൽ 15 പേരും കുട്ടികൾ. അഞ്ച് സ്ത്രീകളും രണ്ട് പുരുഷന്മാരും മരിച്ചവരിൽ പെടുന്നു. മരിച്ചവരുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. താലൂക്ക് തിരിച്ചുള്ള കണക്കാണ് പേര് വിവരങ്ങളാണ് പുറത്തുവിട്ടത്.  കീഴാറ്റൂർ വയങ്കര വീട്ടിൽ അൻഷിദ് (12), അഫ്ലഹ് (7), പരിയാപുരം കാട്ടിൽ പീടിയേക്കൽ സിദ്ധിഖ് (41), ഫാത്തിമ മിൻഹ (12), മുഹമ്മദ് ഫൈസാൻ (മൂന്ന്), ആനക്കയം മച്ചിങ്ങൽ വീട്ടിൽ ഹാദി ഫാത്തിമ(ആറ്) എന്നിവരാണ് ഏറനാട്, തിരൂർ, പെരിന്തൽമണ്ണ താലൂക്കുകളിൽ നിന്നായി…

Read More

മൂവായിരം രൂപ തിരികെ നൽകിയില്ല; ഹരിയാനയിൽ യുവാവിനെ നാലുപേർ ചേർന്ന് മർദിച്ച് കൊന്നു

ഹരിയാനയിൽ നാലു പേർ ചേർന്ന് 33 കാരനായ ദളിത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തി. 3,000 രൂപ മടക്കിനൽകാത്തതിനെ തുടർന്നാണ് ഇന്ദർ കുമാർ എന്ന പലവ്യഞ്ജനക്കട ഉടമയെ മർദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. ഗുരുഗ്രാമിലെ ഘോഷ്ഗഡ് ഗ്രാമത്തിൽ കട നടത്തുന്ന ഇന്ദർ കുമാറിനെ ഈ ഗ്രാമത്തിൽത്തന്നെയുള്ള നാലുപേർ ചേർന്നാണ് മർദിച്ചത്. ഏതാനും ദിവസം മുൻപ് സാഗർ യാദവ് എന്നയാൾ വൈദ്യുതി ബിൽ അടയ്ക്കുന്നതിന് 19,000 രൂപ ഇന്ദർ കുമാറിനെ ഏർപ്പിച്ചിരുന്നു. എന്നാൽ, ഇതിൽ 3000 രൂപ…

Read More

അബദ്ധത്തില്‍ അക്കൗണ്ടിലെത്തിയത് 2.44 കോടി; അര്‍മാദിച്ച് ചെലവാക്കി, തൃശൂരില്‍ യുവാക്കള്‍ പിടിയില്‍

തൃശൂരില്‍ യുവാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് അബദ്ധത്തിലെത്തിയത് 2.44 കോടി രൂപ. 4 ആപ്പിൾ ഐഫോണുകൾ വാങ്ങിയും ബാങ്ക് ലോണുകൾ വീട്ടിയും ഓൺലൈൻ ട്രേഡിങ് നടത്തിയും യുവാക്കൾ പണം ചെലവാക്കിത്തീർത്തു. അമളി പറ്റിയ വിവരം ബാങ്ക് മനസ്സിലാക്കി വന്നപ്പോഴേക്കും യുവാക്കളുടെ അക്കൗണ്ടിൽ ഒരു രൂപപോലും ബാക്കിയുണ്ടായിരുന്നില്ല. ഇതോടെ ബാങ്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ യുവാക്കളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ അരിമ്പൂർ സ്വദേശികളായ നിധിൻ, മനു എന്നിവരാണു റിമാൻഡിലായത്. ഏതാനും ദിവസം മുൻപാണു സംഭവം. വർഷങ്ങളായി ഓൺലൈൻ…

Read More