കൊച്ചി മരടിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു; 2 പേർ മരിച്ചു

കൊച്ചി മരടിൽ ന്യൂക്ലിയസ് മാളിനു സമീപം ഗാന്ധി സ്ക്വയറിൽ കെട്ടിടം പൊളിക്കുന്നതിനിടെ ഇടിഞ്ഞു വീണു രണ്ടു പേർ മരിച്ചു. ഒഡീഷ സ്വദേശികളായ ശങ്കർ(25), സുശാന്ത്(35) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ സ്ലാബ് ഇടിഞ്ഞ് ഇവർക്കു മുകളിലേക്കു വീണതാണ് ദുരന്തകാരണം. കുടുങ്ങിയവരെ രക്ഷാപ്രവർത്തകർ എത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ ഒരാളെ എറണാകുളം ജനറൽ ആശുപത്രിയിലും മറ്റൊരാളെ വൈറ്റിലയിലെ സ്വാകര്യ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചിരുന്നത്. വീടു പുനർനിർമാണത്തിനായി പൊളിച്ചു മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്.

Read More