സംസ്ഥാനത്തെ പാസഞ്ചർ ട്രെയിനുകൾ മെമു ആക്കാൻ റെയിൽവേ

തിരുവനന്തപുരം റെയിൽവേ ഡിവിഷന്റെ കീഴിൽ സർവീസ് നടത്തുന്ന എല്ലാ പാസഞ്ചർ തീവണ്ടികളും മെമു (മെയിൻ ലൈൻ ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ്) ആക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദക്ഷിണ റെയിൽവേ. ഇത് നടപ്പായാൽ ജനങ്ങളുടെ രാവിലെയും വൈകീട്ടുമുള്ള യാത്രാദുരിതത്തിന് പരിഹാരമാകും. മുൻപെങ്ങുമില്ലാത്ത യാത്രാ തിരക്കാണ് പാസഞ്ചർ തീവണ്ടികളിൽ ഇപ്പോഴുള്ളത്. ദേശീയപാത വികസനം നടക്കുന്നതിനാൽ ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാൻ നിരവധി പേർ െട്രയിനിനെ ആശ്രയിക്കുകയാണ് എന്നതാണ് കാരണം. യാത്രക്കാരുടെ എണ്ണത്തിലുള്ള വർധന സംബന്ധിച്ച് റെയിൽവേ പഠനം നടത്തിയിരുന്നു. സംസ്ഥാനത്ത് 20 പാസഞ്ചർ ട്രെയിനുകളാണ്…

Read More

പുതിയ മെമുവിന് കൂടുതൽ സ്റ്റോപ്പുകൾ; സമയക്രമത്തിലും മാറ്റം

തിങ്കളാഴ്ച മുതൽ സർവീസ് ആരംഭിക്കുന്ന കൊല്ലം – എറണാകുളം – കൊല്ലം മെമു എക്സ്പ്രസ് സ്പെഷലിന് (06169/06170) കൂടുതൽ സ്റ്റോപ്പുകൾ അനുവദിച്ചു. പെരിനാട്, മൺറോത്തുരുത്ത് സ്റ്റേഷനുകളിലാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്. പുനഃക്രമീകരിച്ച സമയക്രമം അനുസരിച്ച് പുറപ്പെടുന്ന സമയത്തിൽ ഉൾപ്പെടെ മാറ്റമുണ്ട്. പുനഃക്രമീകരിച്ച സമയക്രമം കൊല്ലം – 05.55 AM പെരിനാട് – 06.10 AM മൺറോത്തുരുത്ത്  – 06.30 AM ശാസ്താംകോട്ട – 06.39 AM കരുനാഗപ്പള്ളി – 06.50 AM കായംകുളം – 07.05 AM മാവേലിക്കര – 07.13 AM ചെങ്ങന്നൂർ – 07.25 AM…

Read More

യാത്രക്കാരില്ലെന്ന് കാട്ടി മെമു സര്‍വീസ് നിര്‍ത്തലാക്കി

എറണാകുളം- കൊല്ലം മെമു സര്‍വ്വീസ് റെയില്‍വേ നിര്‍‌ത്തലാക്കി. എറണാകുളത്തുനിന്ന് ആലപ്പുഴ വഴി കൊല്ലത്തിനും അവിടെ നിന്ന് ആലപ്പുഴ വഴി എറണാകുളത്തിനും സര്‍വീസ് നടത്തിയിരുന്ന ട്രെയിൻ നമ്ബര്‍ 06442 മെമു സര്‍വീസാണ് കോട്ടയം റൂട്ടിലേക്ക് വഴിമാറ്റിയത്. യാത്രക്കാരില്ലെന്നാരോപിച്ചാണ് റെയില്‍വേയുടെ നടപടി.വൈകുന്നേരം 5.30ന് ആലപ്പുഴ നിന്ന് കൊല്ലത്തേക്കും രാത്രി 11ന് എറണാകുളത്തേക്കുമുള്ള സര്‍വീസുകളാണ് തീരദേശപാതയ്ക്ക് നഷ്ടമായത്. ആലപ്പുഴ മുതല്‍ കായംകുളം വരെ തീരദേശ പാതയിലെ സ്റ്റേഷനുകളില്‍ വൈകുന്നേരവും രാത്രിയിലും യാത്രക്കാര്‍ക്കുള്ള ഏക മാര്‍ഗമാണ് ഇതോടെ ഇല്ലാതായത്. കായംകുളത്തിനും ആലപ്പുഴയ്ക്കും ആലപ്പുഴയ്ക്കും…

Read More