
മെമ്മറി കാർഡ് തുറന്നതിൽ പൊലീസ് അന്വേഷണം ഇല്ല; അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് തുറന്നതിൽ അതിജീവിതയുടെ ഹർജി ഹൈക്കോടതി തള്ളി. മെമ്മറി കാർഡ് തുറന്നതിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത്, ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി നിരാകരിച്ചു. ഉപഹർജി നിയമപരമായി നിലനിൽക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് ഡി എസ് ഡയസ് തള്ളിയത്. മെമ്മറി കാർഡ് ഹാഷ് വാല്യു മാറിയതിൽ അതിജീവിത നൽകിയ പരാതിയിൽ ഹൈക്കോടതി നേരത്തെ വസ്തുതാന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി അന്വേഷിച്ച്…