നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതി; ഹൈക്കോടതി വിധി തിങ്കളാഴ്ച

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചു എന്ന പരാതിയിൽ തിങ്കളാഴ്ച വിധി. അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്ന പരാതിയിലാണ് തിങ്കളാഴ്ച ഹൈക്കോടതി വിധി പറയുക. അതിജീവിതയുടെ ഉപഹര്‍ജിയിലാണിത്. നടിയെ ആക്രമിച്ച കേസിൽ ഏറ്റവും സുപ്രധാനപ്പെട്ട തെളിവാണ് മെമ്മറി കാർഡ്. ഇതിന്റെ ഹാഷ് വാല്യു മാറിയതിൽ അതിജീവിത ഹൈക്കോടതിക്ക് മുമ്പാകെ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി വസ്തുതാന്വേഷണ റിപ്പോർട്ട് നൽകാൻ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അന്വേഷണം…

Read More

മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്; കണ്ടക്ടറെ ചോദ്യം ചെയ്യുന്നു

മേയർ ആര്യ രാജേന്ദ്രനും കെ എസ് ആർ ടി സി ഡ്രൈവർ യദുവും തമ്മിലുള്ള കേസിൽ, നഷ്ടപ്പെട്ട മെമ്മറി കാർഡ് കണ്ടെത്താനുള്ള ശ്രമത്തിൽ പൊലീസ്. സംഭവത്തിൽ ബസ് കണ്ടക്ടർ സുബിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. സുബിൻ ഡി വൈ എഫ് ഐ പ്രവർത്തകനാണെന്ന് യദു നേരത്തെ ആരോപിച്ചിരുന്നു. ബസ് പാർക്ക് ചെയ്ത സ്ഥലത്തും പരിസരത്തും സംഭവ സമയത്തും പിറ്റേന്നും ജോലി ചെയ്തവരെയും ചോദ്യം ചെയ്യും. ഇവരിൽ നിന്ന് വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സമീപത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ…

Read More

നടിയെ ആക്രമിച്ച കേസ് ; മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ സംഭവം, നടന്നത് സുപ്രധാന തെളിവിന്റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള നീക്കം

നടി ആക്രമിക്കപ്പെട്ട കേസിൽ നടന്നത് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാക്കാനുള്ള ശ്രമം. മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയെന്ന വിവരം അതിജീവത പുറത്ത് കൊണ്ടുവന്നതോടെയാണ് സുപ്രധാന തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകാനുള്ള നീക്കം തടയാനായത്. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. വിചാരണ കോടതി ജഡ്ജ് എന്ത് കൊണ്ട് മേൽക്കോടതിയിൽ നിന്ന് ഇക്കാര്യം മറച്ച് വെച്ചു എന്നതിലാണ് അതീജിവിതയ്ക്കും നിയമ വിദഗ്ധർക്കും സംശയമുണ്ടാകുന്നത് നടി കേസിൽ മെമ്മറി കാർഡ് രേഖാമൂലമുള്ള…

Read More

ദിലീപിന് തിരിച്ചടി; നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് കോടതി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വീണ്ടും തിരിച്ചടി. ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് കോടതി. അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കോടതി നിർദേശിച്ചു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹരജിയിലാണ് ജസ്റ്റിസ് കെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ വിധി. അതിജീവിതയ്ക്ക് ഏറെ ആശ്വാസം നൽകുന്ന വിധിയാണിത്. മെമ്മറി കാർഡിന്റെ ഹാഷ് വാല്യുമാറിയതിൽ വസ്തുതാ പരിശോധന നടത്തണമെന്ന് ഉത്തരവിട്ട ഹൈക്കോടതി അതിന് സെഷൻസ് ജഡ്ജിക്ക് ഏത് ഏജൻസിയെയും ആശ്രയിക്കാമെന്നും വ്യക്തമാക്കി….

Read More

നടിയെ ആക്രമിച്ച കേസ്; ദിലീപിന് തിരിച്ചടി, മെമ്മറി കാർഡിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

നടിയെ ആക്രമിച്ച കേസിൽ പ്രതി നടൻ ദിലീപിന് തിരിച്ചടി. നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ഉൾപ്പെട്ട മെമ്മറി കാർഡിലെ ഹാഷ് വാല്യു മാറിയ സംഭവത്തിൽ, കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്താൻ ഹൈക്കോടതി സിംഗിൽ ബെഞ്ച് ഉത്തരവിട്ടു. അതിജീവിതയുടെ ഹർജി അംഗീകരിച്ചാണ് കോടതി ഉത്തരവ്. അന്വേഷണത്തിന് ഉത്തരവിടരുതെന്ന് ദിലീപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഒരു മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നാണ് കോടതി നിർദ്ദേശം. ജില്ലാ ജഡ്ജി വസ്തുതയെന്തെന്ന് അന്വേഷിക്കണം. ആവശ്യമെങ്കിൽ പൊലീസിന്റെയോ മറ്റ് ഏജൻസികളുടെ സഹായം തേടാം. പരാതി ഉണ്ടെങ്കിൽ അതിജീവിതയ്ക്ക്…

Read More