
‘കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദം’; ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് വി.ഡി സതീശൻ
ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചെന്ന് ഗായകൻ പി ജയചന്ദ്രനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മലയാളിക്ക് വീണ്ടും വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന അപൂര്‍വ ശബ്ദങ്ങളില്‍ ഒന്ന്. കാലഭേദമില്ലാതെ തലമുറകള്‍ ഏറ്റെടുത്ത ശബ്ദമാണ് പി ജയചന്ദ്രന്‍റേതെന്ന് വി ഡി സതീശൻ അനുസ്മരിച്ചു. പ്രായമേ നിങ്ങള്‍ക്ക് തളര്‍ത്താനാകില്ലെന്ന വാശിയോടെ വീണ്ടും വീണ്ടും മുഴങ്ങിയ ശബ്ദം. പാട്ടിന്‍റെ ഋതുഭേദങ്ങള്‍ സമ്മാനിച്ച് എന്നും നിലനിൽക്കുന്ന ഓര്‍മ്മകളായി പി ജയചന്ദ്രന്‍ മടങ്ങുന്നു. ഭാവദീപ്തിയുടെ സ്വരമാധുര്യം നിലച്ചു. ‘ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലെ എന്നോമലുറക്കമായ് ഉണര്‍ത്തരുതേ’…