
മൃതദേഹങ്ങൾക്കൊപ്പം കിടന്നാണ് രക്ഷപ്പെട്ടത്’: യുക്രെയിൻ യുദ്ധമുഖത്ത് നിന്ന് രക്ഷപ്പെട്ട വിനീത്
യുക്രെയ്ൻ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിൽനിന്നു രക്ഷപ്പെടാൻ റഷ്യൻ സൈനികരുടെ ശവശരീരത്തിൽ പറ്റിപ്പിടിച്ചു കിടന്നുവെന്ന് യുദ്ധമുഖത്തുനിന്നു രക്ഷപ്പെട്ടു നാട്ടിൽ തിരിച്ചെത്തിയ അഞ്ചുതെങ്ങ് കുന്നുംപുറത്ത് പനിയമ്മയുടെയും സിൽവയുടെയും മകൻ വിനീത് (22). ‘കൊല്ലപ്പെട്ടും ശരീരഭാഗങ്ങൾ നഷ്ടപ്പെട്ടും കിടക്കുന്നവരെ നീക്കം ചെയ്യാൻ ആരുമുണ്ടായിരുന്നില്ല. ജീവനുംകൊണ്ട് ഓടുമ്പോൾ മുകളിൽ ബോംബുകളുമായി ഡ്രോണുകൾ പറക്കും. മൃതദേഹങ്ങൾക്കൊപ്പം കിടക്കുകയല്ലാതെ രക്ഷപ്പെടാൻ മറ്റു മാർഗമുണ്ടായിരുന്നില്ല– വിനീത് പറയുന്നു. യുക്രെയ്നിൽനിന്നു വ്യാഴാഴ്ചയാണു വിനീത് വീട്ടിലെത്തിയത്. പരുക്കേറ്റ് ചികിത്സയിലിരിക്കെ ലഭിച്ച 15 ദിവസത്തെ അവധിക്കിടെ തമിഴ്നാട്ടുകാരനായ പരിഭാഷകന്റെ സഹായത്തോടെയായിരുന്നു രക്ഷപ്പെടൽ. മൂന്നുതവണ തനിക്കു യുദ്ധത്തിന്…