കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്; മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്ന് ഷഹ്സാദ് പൂനെവാല

മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മൃതി കുടീരത്തിനായി സ്ഥലം അനുവദിച്ച കേന്ദ്രസർക്കാർ നടപടി കോൺ​ഗ്രസിനെതിരെ രാഷ്ട്രീയ ആയുധമാക്കി ബിജെപി. തങ്ങളുടെ മഹാൻമാരായ നേതാക്കളെ മറക്കുന്നത് കോൺ​ഗ്രസിന്റെ ഡിഎൻഎയിൽ ഉള്ളതാണെന്നും, കോൺ​ഗ്രസ് ഒരു കുടുംബത്തിന് വേണ്ടി മാത്രമാണ് ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ദേശീയ വക്താവ് ഷഹ്സാദ് പൂനെവാല പറഞ്ഞു. അംബേ​ദ്കറും സർദാർ വല്ലഭായ് പട്ടേലും കോൺ​ഗ്രസിന്റെ ഈ മനോഭാവത്തിന് ഉദാഹരണമാണെന്നും പൂനെവാല വിമർശിച്ചു. കഴിഞ്ഞ ദിവസമാണ് പ്രണബ് മുഖർജിക്ക് രാജ്ഘട്ടിന് സമീപം രാഷ്ട്രീയ സ്മൃതിസ്ഥലിൽ സ്മാരകത്തിനായി കേന്ദ്രസർക്കാർ സ്ഥലം അനുവദിച്ചത്….

Read More

സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാട്; മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രത്തിനെതിരെ കെ.സി വേണു​ഗോപാൽ

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ സ്മാരക വിവാദത്തിൽ കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് കെ.സി വേണുഗോപാൽ. മൻമോഹൻ സിംഗിന്റെ അന്തിമ ചടങ്ങുകൾ പ്രത്യേക സ്ഥലത്ത് അയിരുന്നില്ലേ നടത്തേണ്ടിയിരുന്നതെന്ന് അദ്ദേഹം ചോദിച്ചു.  മൻമോഹൻ സിംഗിന് അനുസൃതമായ രീതിയിൽ ചടങ്ങ് നടത്താൻ പറ്റിയ സ്ഥലം അനുവദിച്ചില്ല. സ്ഥലം കണ്ടെത്താൻ കേന്ദ്രസർക്കാർ വിചാരിച്ചാൽ ആണോ നടക്കാത്തതെന്ന് ചോദിച്ച അദ്ദേഹം വാജ്പേയിക്ക് സ്ഥലം കണ്ടെത്തിയല്ലോ എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തു. സ്ഥലം കണ്ടെത്താൻ വൈകി എന്ന് പറയുന്നത് നിരുത്തരവാദപരമായ നിലപാടാണെന്ന് കെ.സി വേണു​ഗോപാൽ വിമർശിച്ചു. 2013ൽ…

Read More

മൻമോഹൻ സിങ് സ്മാരകം; സ്മാരകത്തിന് ട്രസ്റ്റ് രൂപീകരിച്ച് സ്ഥലം നൽകും: വിവാദങ്ങളിൽ മറുപടിയുമായി കേന്ദ്ര സർക്കാർ

അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിന്‍റെ സ്മാരകത്തിന് സ്ഥലം വിട്ടു നൽകാത്തതിൽ വിവാദം കനക്കുന്നതിനിടെ മറുപടിയുമായി കേന്ദ്ര സര്‍ക്കാര്‍. മൻമോഹൻ സിങിന്  സ്മാരകത്തിന് സ്ഥലം നൽകുമെന്നും ഒരു ട്രസ്റ്റ് രൂപീകരിച്ചശേഷം ഇത് കൈമാറുമെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. ട്രസ്റ്റ് രൂപീകരിച്ച് കൈമാറേണ്ട നടപടികളുള്ളതിനാലാണ് ഇപ്പോള്‍ യമുനാതീരത്തുള്ള നിഗംബോധ് ഘട്ടിൽ മൻമോഹൻ സിങിന്‍റെ മൃതദേഹം സംസ്കരിക്കാൻ തീരുമാനിച്ചത്.  ഇപ്പോള്‍ ഉയരുന്നത് അനാവശ്യ വിവാദമാണ്. സ്മാരകങ്ങള്‍ക്ക് സ്ഥലം നൽകേണ്ടതില്ല എന്ന് തീരുമാനിച്ചത് യുപിഎ സര്‍ക്കാരിന്‍റെ കാലത്താണെന്നും കേന്ദ്ര വൃത്തങ്ങള്‍…

Read More

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവരെ രക്തസാക്ഷികളാക്കി സിപിഎം; സ്മാരകമന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സിപിഎം നിർമിച്ച സ്മാരക മന്ദിരം ഇന്ന് ഉദ്ഘാടനം ചെയ്യും. പാനൂർ തെക്കുംമുറി എകെജി നഗറിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് വൈകിട്ട് അഞ്ചിന് മന്ദിരം ഉദ്ഘാടനം ചെയ്യുക. 2015 ജൂൺ ആറിനാണ് ഈസ്റ്റ് ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ ഷൈജു, സുബീഷ് എന്നീ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടത്. ബോംബ് നിർമ്മിക്കുമ്പോൾ കൊല്ലപ്പെട്ട ഇരുവരെയും രക്തസാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി സ്മാരക മന്ദിരം പണിയുന്നത് വലിയ വിവാദമായിരുന്നു.2015ൽ സംസ്ഥാന സെക്രട്ടറി ആയിരുന്ന കോടിയേരി ബാലകൃഷ്ണൻ…

Read More

‘അവർ രക്തസാക്ഷികള്‍ തന്നെ’; പാനൂരില്‍ പാര്‍ട്ടി സ്മാരകത്തെ ന്യായികരിച്ച് പി ജയരാജന്‍

പാനൂരില്‍ പാര്‍ട്ടി സ്മാരകം നിര്‍മ്മിച്ച സുബീഷും ഷൈജുവും രക്തസാക്ഷികള്‍ തന്നെയെന്ന് മുതിര്‍ന്ന സിപിഐഎം നേതാവ് പി ജയരാജന്‍. രക്തസാക്ഷികള്‍ രക്തസാക്ഷികള്‍ തന്നെയാണ്. ചരിത്ര സംഭവങ്ങളെ ആര്‍ക്കും നിഷേധിക്കാനാവില്ല. പാനൂര്‍ ചെറ്റക്കണ്ടിയില്‍ ജീവാര്‍പ്പണം നടത്തിയവര്‍ക്കായി അനുസ്മരണ പരിപാടി സംഘടിപ്പിക്കുന്നത് തുടരുമെന്നും പി ജയരാജന്‍ ഫേസ്ബുക്കിലൂടെ നിലപാട് വ്യക്തമാക്കി. ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട സുബീഷിനും ഷൈജുവിനും സ്മാരക മന്ദിരം ഒരുക്കിയത് വിവാദമായിരുന്നു. പിന്നാലെയാണ് പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റ് രക്തസാക്ഷികൾ രക്തസാക്ഷികൾ തന്നെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ ആയിരക്കണക്കിന്…

Read More

കണ്ണൂരിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകവുമായി സിപിഎം; ഉദ്ഘാടനം എംവി ഗോവിന്ദൻ

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിത് സിപിഎം. പാനൂർ ചെറ്റക്കണ്ടിയിലെ ഷൈജു, സുബീഷ് എന്നിവർക്കാണ് ജനങ്ങളിൽ നിന്ന് പണം പിരിച്ച് സിപിഎം സ്മാരകം പണിതത്. 2015 ജൂൺ ആറിനാണ് ബോംബ് നിർമാണത്തിനിടെ ഇരുവരും കൊല്ലപ്പെട്ടത്. മേയ് 22ന് പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുന്നത്. സഖാക്കളാ ഷൈജു, സുബീഷ് രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം എന്നാണ് പോസ്റ്ററുകളിൽ പറയുന്നത്. കൊളവല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈസ്റ്റ് ചെറ്റക്കണ്ടിയിൽ ഒരു കുന്നിൻമുകളിലുള്ള…

Read More

സമുദ്രത്തിന്റെ അടിത്തട്ടിൽ ഒരു സെമിത്തേരി

സമുദ്രങ്ങൾ രഹസ്യങ്ങളുടെ ഒരു ഭീമൻ കലവറയാണ്. ഭൂമിയിലെ മഹാസമുദ്രങ്ങളിലെ 80 ശതമാനത്തിലേറെ ഭാഗം ഇനിയും പര്യവേഷണം കാത്തുകിടക്കുകയാണെന്നാണ് പഠനങ്ങൾ. കടലിന്റെ അഗാതമായ ആഴങ്ങളിലേക്ക് ചെല്ലുമ്പോൾ ഒരുപക്ഷേ, കണ്ടെത്താൻ പോകുന്നത് നമ്മെ അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലുമാകാം. മാനവരാശിയെ വിസ്മയിപ്പിക്കുന്ന ഒട്ടേറെ കണ്ടെത്തലുകൾ സമുദ്രങ്ങളിൽ നിന്ന് ലഭിച്ചിട്ടുണ്ട്. അതേ സമയം, വിചിത്രമായ ചില കാര്യങ്ങളും കടലിൽ കണ്ടെത്തിയിട്ടുണ്ട്. നൂറ്റാണ്ടുകൾ പഴക്കമുള്ള കപ്പൽ അവശിഷ്ടങ്ങൾ മുതൽ ശ്മശാനങ്ങൾ വരെ ഇക്കൂട്ടത്തിൽപ്പെടുന്നു. അത്തരത്തിൽ വെള്ളത്തിനടിയിലെ ശ്മശാനത്തെ പറ്റി കേട്ടിട്ടുണ്ടോ. ലോകത്ത് വെള്ളത്തിനടിയിൽ സ്ഥിതി ചെയ്യുന്ന സെമിത്തേരിയാണ്…

Read More

മുഖ്യമന്ത്രിയെ വിളിക്കാൻ തീരുമാനിച്ചത് മുതിർന്ന നേതാക്കൾ; വിവാദം വേണ്ടെന്ന് വി ഡി സതീശൻ

കെപിസിസി സംഘടിപ്പിക്കുന്ന ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിനെ ചൊല്ലി വിവാദം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മുതിർന്ന നേതാക്കളുടെ അഭിപ്രായം കേട്ട ശേഷമാണ് മുഖ്യമന്ത്രിയെ ചടങ്ങിലേക്ക് വിളിച്ചതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വ്യത്യസ്തമായ അഭിപ്രായങ്ങൾ ഉണ്ടാകും പക്ഷെ, തീരുമാനം എടുത്താൽ പിന്നെ ഒറ്റക്കെട്ടാണ്. കെപിസിസി പ്രസിഡന്റോ പ്രതിപക്ഷ നേതാവോ ഒറ്റെക്കെടുത്ത തീരുമാനം അല്ല ഇതെന്നും മറുപടി പറയേണ്ടതെല്ലാം പറയേണ്ട സമയത്ത് പറയുമെന്നും വി ഡി സതീശൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ വേട്ടയാടിയ കാര്യം ജനങ്ങളുടെ മനസിലുണ്ടാകുമെന്നും രാഷ്ട്രീയ…

Read More