സർവ്വീസ് ചട്ട ലംഘനം; സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം: എൻ. പ്രശാന്തിന് കുറ്റാരോപണ മെമോ
സസ്പെൻഷനിലായ എൻ. പ്രശാന്ത് ഐഎഎസിന് കുറ്റാരോപണ മെമോ. ഉന്നത ഉദ്യോഗസ്ഥനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ പരാമർശം നടത്തിയെന്നാണ് ചീഫ് സെക്രട്ടറി നൽകിയ മെമോയിലെ പരാമർശം. പ്രശാന്ത് നിലവിൽ സസ്പെൻഷനിലാണ്. സസ്പെൻഷന് ശേഷവും മാധ്യമങ്ങളിൽ അഭിമുഖം നൽകി. സർവ്വീസ് ചട്ട ലംഘനം തുടർന്നുവെന്നും മെമ്മോയിലുണ്ട്. മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ജയതിലകിനെതിരായ പരസ്യപോരിലാണ് എൻ പ്രശാന്ത് സസ്പെൻഷനിലായത്. അടുത്ത ചീഫ് സെക്രട്ടറിയാവാൻ സാധ്യത ഏറെയുള്ള ഉദ്യോഗസ്ഥനായിരുന്നു ധനകാര്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ: എ ജയതിലക്. അദ്ദേഹത്തിനെതിരെ ഗുരുതരമായ ആരോപണങ്ങൾ പരസ്യമായി…