
പ്രവാസി ക്ഷേമ ബോർഡിൻ്റെ അംഗത്വ ക്യാമ്പയിനും കുടിശിക നിവാരണവും ഡിസംബർ 30ന് ; മന്ത്രി വി.അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും
കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ അംഗത്വ രജിസ്ട്രേഷനും കുടിശിക നിവാരണവും സംഘടിപ്പിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 30ന് തിരുവനന്തപുരം തമ്പാനൂർ റെയിൽവേ കല്യാണ മണ്ഡപത്തിൽ രാവിലെ 10ന് മന്ത്രി വി.അബ്ദുറഹ്മാൻ നിർവഹിക്കും. ആന്റണി രാജു എംഎൽഎ അധ്യക്ഷനാകും. തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയായിരിക്കും. നോർക്ക റൂട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ, കേരള പ്രവാസി കേരളീയ ക്ഷേമബോർഡ് ചെയർമാൻ കെ.വി. അബ്ദുൾ ഖാദർ, നോർക്ക വകുപ്പ് സെക്രട്ടറി ഡോ. വാസുകി, തമ്പാനൂർ…