ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം; ബ്രിക്സ് അം​ഗരാജ്യങ്ങളുടെ എണ്ണം ആറായി

വികസ്വര രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിൽ ഇന്തോനേഷ്യക്ക് പൂർണ അം​ഗത്വം നൽകി. 2025ൽ ബ്രിക്സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്ന ബ്രസീലാണ് ഏഷ്യൻ രാജ്യമായ ഇന്തോനേഷ്യക്ക് അം​ഗത്വം നൽകിയ കാര്യം അറിയിച്ചത്. ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് കൂട്ടായ്മയിൽ ഉണ്ടായിരുന്നത്.ഇന്തൊനേഷ്യ കൂടി വന്നതോടെ രാജ്യങ്ങളുടെ എണ്ണം ആറായി. കൂട്ടായ്മയിൽ ഉൾപ്പെടുത്തിയ തീരുമാനത്തെ ഇൻഡോനേഷ്യൻ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. ലോകത്തെ പ്രധാന വികസ്വര രാജ്യങ്ങളുമായുള്ള സഹകരണവും പങ്കാളിത്തവും വർധിപ്പിക്കുന്നന് അം​ഗത്വം പ്രയോജനപ്പെടുത്തുമെന്ന് ഇന്തൊഷ്യ അറിയിച്ചു. ലോകത്ത്…

Read More

വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കി; കിട്ടിയത് ബിജെപി അംഗത്വമെന്ന് പരാതി!

വ്യാജ വാഗ്ദാനം നൽകി വീട്ടമ്മമാരുടെ ഫോൺനമ്പർ കൈക്കലാക്കിയ സംഘം പകരം ബിജെപി അംഗത്വം നൽകിയെന്ന് പരാതി. പുതുച്ചേരി മുതിയാൽപേട്ട് മേഖലയിലാണ് സംഭവം. സന്നദ്ധ സംഘടനയിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടാണ് പത്തിലധികം പേർ വീടുവീടാന്തരം കയറിയിറങ്ങിയത്. വീട്ടിൽ വിശേഷങ്ങൾ നടന്നാലും അനിഷ്ട സംഭവങ്ങൾ നടന്നാലും 10000 രൂപ നൽകുമെന്നും ദീപാവലി പോലുള്ള വിശേഷ ദിവസങ്ങളിൽ സമ്മാനങ്ങൾ നൽകുമെന്നും ഇതിനായി ഫോൺ നമ്പർ നൽകാനും ഇവർ ആവശ്യപ്പെട്ടു. വിശ്വസിച്ച് വീട്ടമ്മമാർ ഫോൺ നമ്പർ നൽകി. പിന്നാലെ, ഈ നമ്പറുകൾ ബിജെപി അംഗത്വത്തിനായി…

Read More

സാഹിത്യകാരൻ കെ.എൽ. മോഹനവർമ ബിജെപി അംഗത്വം സ്വീകരിച്ചു

എഴുത്തുകാരൻ കെ.എൽ. മോഹനവർമ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന മെമ്പർഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹത്തിന്റെ എറണാകുളത്തെ ലോട്ടസ് ആപ്പാർട്ട്മെന്റിലെത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ.എസ്. രാധാകൃഷ്ണനാണ് അംഗത്വം നൽകിയത്. ബിജെപി ജില്ലാ പ്രഭാരിയും സംസ്ഥാന വക്താവുമായ അഡ്വ. നാരായണൻ നമ്പൂതിരി. സംസ്ഥാന വക്താവ് അഡ്വ. ടി.പി. സിന്ധുമോൾ. ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു, ജില്ലാ ജന. സെക്രട്ടറിമാരായ എസ്. സജി, വി.കെ. ഭസിത് കുമാർ, ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ. രമാദേവി…

Read More

പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങി; പ്രമോദ്  കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത് നേതൃത്വം. ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പ്രമോദ് കോട്ടൂളിയെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് പുറത്താക്കിയത്. സിപിഎം ജില്ലാ കമ്മിറ്റിയാണ് കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത്. ജില്ലാ കമ്മിറ്റി എടുത്ത തീരുമാനം ഉച്ചയ്ക്കുശേഷം ചേര്‍ന്ന ടൗൺ ഏരിയാ കമ്മറ്റി യോഗത്തിലും റിപ്പോ‍ർട്ട് ചെയ്തു.  വിഷയം കൈകാര്യം ചെയ്തതില്‍ ജില്ലാ കമ്മിറ്റിക്ക് വീഴ്ച പറ്റിയതായും…

Read More

പദ്മജ വേണുഗോപാൽ ബിജെപിയിൽ; ബിജെപി ആസ്ഥാനത്ത് എത്തി അംഗത്വം സ്വീകരിച്ചു

പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ. പ്രകാശ് ജാവഡേക്കറിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കോൺഗ്രസിൽ കുറേ വർഷങ്ങളായി അസംതൃപ്തയായിരുന്നെന്ന് പത്മജ പറഞ്ഞു. പാർട്ടിയിൽ വർഷങ്ങളായി താൻ അവഗണന നേരിട്ടു. പരാതികൾ നൽകിയിട്ടും പരിഹരിച്ചില്ല. തനിക്ക് മണ്ഡലത്തിൽ പ്രവർത്തിക്കാൻ സാധിച്ചില്ല. തൃശൂരിലേക്ക് കടക്കാൻ പോലും സാധിക്കാത്ത അവസ്ഥയായി. മോദിയുടെ പ്രവർത്തനം തന്നെ ആകർഷിച്ചെന്നും പത്മജ പറഞ്ഞു. ‘കോണ്‍ഗ്രസ് പ്രവർത്തകരെക്കുറിച്ച് ആലോചിക്കുമ്പോൾ മാനസിക ബുദ്ധിമുട്ടുണ്ട്. ഞാൻ ജനിച്ചത് കോണ്‍ഗ്രസ് പാർട്ടിയിലേക്കാണ്. അച്ഛൻ മരിച്ചപ്പോൾ പോലും പാർട്ടി വിട്ടില്ല. നേതാക്കൾക്ക് എന്നെ മനസിലായില്ലെങ്കിലും പ്രവർത്തകർക്ക്…

Read More

റാണാ ഗോസ്വാമി ഇനി ബിജെപിയിൽ ; അംഗത്വം നൽകി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ

അസം കോൺഗ്രസ് മുൻ വർക്കിങ് പ്രസിഡന്റ് റാണ ഗോസ്വാമി ബിജെപിയിൽ ചേർന്നു. ഗുവാഹത്തിയിലെ ബിജെപി ആസ്ഥാനത്ത് മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ പാർട്ടി അംഗത്വം നൽകി. റാണ ഗോസ്വാമി കോൺഗ്രസിൽ നിന്ന് ഇന്നലെയാണ് രാജിവെച്ചത്. അപ്പർ അസമിലെ കോൺഗ്രസിന്റെ ചുമതല വഹിച്ചിരുന്ന നേതാവായിരുന്നു റാണാ ഗോസ്വാമി. രാജി സ്വീകരിച്ചതിന് പിന്നാലെ വേണുഗോപാൽ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഗോസ്വാമിക്കു നിരവധി പദവികൾ കോൺഗ്രസ് നൽകിയിരുന്നെന്നും പാർട്ടി അദ്ദേഹത്തെ ചതിച്ചിട്ടില്ലെന്നും പാർട്ടി വിട്ടത് എന്തിനെന്ന് അദ്ദേഹം വിശദീകരിക്കണമെന്നും അസം…

Read More

ബിജെപിയിൽ അംഗത്വം സ്വീകരിച്ച് പിസി ജോർജ്ജ്

ഡൽഹിയിൽ ബിജെപി ആസ്ഥാനത്തെത്തി പിസി ജോർജ് പാർട്ടി അംഗത്വം സ്വീകരിച്ചു. പിസി ജോർജ്ജിന്റെ ജനപക്ഷം പാർട്ടി ബിജെപിയിൽ ലയിക്കുകയും ചെയ്തു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി മുരളീധരൻ, പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവർ പിസി ജോർജ്ജിനൊപ്പമുണ്ടായിരുന്നു. പിസി ജോർജിന്റെ വരവോടെ ബിജെപി ന്യൂനപക്ഷ വിരുദ്ധരാണെന്ന പ്രചരണം പൊളിഞ്ഞുവെന്ന് കേന്ദ്ര സഹമന്ത്രി വി മുരളീധരൻ പറഞ്ഞു. ഇനിയും കൂടുതൽ പേർ പാർട്ടിയിലേക്ക് വരുമെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

Read More

ബ്രിക്സിൽ പൂർണ അംഗത്വം വേണം; അപേക്ഷ നൽകി പാക്കിസ്ഥാൻ

ബ്രിക്‌സ് ഗ്രൂപ്പിൽ പൂർണ അംഗത്വത്തിനായി അപേക്ഷ നൽകി പാകിസ്ഥാൻ. 2024-ൽ ബ്രിക്സ് രാജ്യങ്ങളുടെ കൂട്ടായ്മയിൽ ചേരാൻ പാകിസ്ഥാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും അംഗത്വം ലഭിക്കാനായി റഷ്യയുടെ സഹായം പ്രതീക്ഷിക്കുന്നുണ്ടെന്നും റഷ്യയിലെ പാകിസ്ഥാന്റെ പുതിയ അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലി റഷ്യൻ വാർത്താ ഏജൻസിയായ ടാസിനോട് പറഞ്ഞു. പാകിസ്ഥാന്റെ നീക്കത്തെ ചൈന പൂർണ പിന്തുണ നൽകുന്നുണ്ട്. എന്നാൽ ഇന്ത്യ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പാകിസ്ഥാന്റെ അപേക്ഷയെ ഇന്ത്യ എതിർക്കാനാണ് സാധ്യതയെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാകിസ്ഥാൻ ബ്രിക്സ് രാജ്യങ്ങളുടെ…

Read More

മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ കോൺഗ്രസിൽ ; ഡൽഹിൽ എത്തി അംഗത്വം സ്വീകരിച്ചു

കേരളത്തിലെ മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ കോണ്‍ഗ്രസില്‍ ചേര്‍ന്നു.ഡൽഹിയിലെത്തിയാണ് അദ്ദേഹം കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ അടക്കമുള്ളവരുമായി ടിക്കാറം മീണ കൂടിക്കാഴ്ച നടത്തി.രാജസ്ഥാനിലെ കർഷക കുടുംബത്തിൽ നിന്നുള്ള ടിക്കാറാം മീണയെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാനിഫെസ്‌റ്റോ കമ്മിറ്റിയിൽ ഉൾപെടുത്തിയിട്ടുണ്ട്. 21 അംഗ മാനിഫെസ്റ്റോ കമ്മിറ്റിയിൽ കോ- കൺവീനറായാണ് മീണയെ ഉൾപെടുത്തിയിരിക്കുന്നത്. ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്ന പേരെടുത്ത ഐ എ എസ് ഓഫീസറായ ടിക്കാറാം മീണയുടെ പാർട്ടി പ്രവേശനം ശക്തമായ തിരഞ്ഞെടുപ്പ്…

Read More