രണ്ടാമതും അധികാരം കിട്ടിയപ്പോള്‍ തെറ്റായ പ്രവണതകള്‍ തലപൊക്കി’: ഗോവിന്ദൻ

സി.പി.എം. രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ ചിലയിടങ്ങളില്‍ തെറ്റായ പ്രവണതകള്‍ തലപൊക്കിയതായി സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ‘ജനങ്ങള്‍ക്ക് പൊറുക്കാൻ സാധിക്കാത്ത കാര്യങ്ങളുണ്ടാവരുത്, തെറ്റുകള്‍ തിരുത്തി മുന്നോട്ടുപോകാൻ സാധിക്കണം’ – മേപ്പാടിയില്‍ പി.എ. മുഹമ്മദ് അനുസ്മരണം ഉദ്ഘാടനംചെയ്ത് അദ്ദേഹം പറഞ്ഞു. ഞാനാണ് കമ്യൂണിസ്റ്റ് എന്നൊരു തോന്നല്‍ പലർക്കും വരാം. ഞാനല്ല കമ്യൂണിസ്റ്റ് എന്ന ബോധം എല്ലാവർക്കും വേണം. വ്യക്തിയെക്കാളും വലുത് പാർട്ടിയാണ്. ഒരുപാട് വ്യക്തികള്‍ നടത്തിയ പോരാട്ടങ്ങളുടെയും സമരങ്ങളുടെയും സഹനത്തിന്റെയും ഫലമാണ് ഇന്നത്തെ സി.പി.എം. -സംസ്ഥാന സെക്രട്ടറി പറഞ്ഞു.

Read More

ഷഹനയുടെ വീട് സന്ദര്‍ശിച്ച് കെ.കെ ശൈലജ

ഡോക്ടര്‍ ഷഹനയുടെ വീട് സന്ദര്‍ശിച്ച് കെകെ ശൈലജ. കുടുംബത്തിന്റെ വലിയ പ്രതീക്ഷയായിരുന്നു ഷഹനയെന്നും ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍ വാക്കുകള്‍ ലഭിച്ചില്ലെന്നും ശൈലജ പറഞ്ഞു. ഷഹനയുടെ പിതാവ് നേരത്തെ മരിച്ചു പോയിരുന്നുവെങ്കിലും മൂന്ന് മക്കള്‍ക്കും നല്ല വിദ്യാഭ്യാസം ലഭ്യമാക്കാന്‍ ഷഹനയുടെ ഉമ്മയ്ക്ക് സാധിച്ചു. എന്നാല്‍ ആ പ്രതീക്ഷയെല്ലാം തല്ലിക്കെടുത്തിക്കൊണ്ടാണ് സ്ത്രീധനമെന്ന മാരണം ആ കുടുംബത്തില്‍ വലിയ ആഘാതം വിതച്ചതെന്ന് ശൈലജ പറഞ്ഞു.  ‘വിദ്യാസമ്പന്നമായ ഒരു സമൂഹത്തില്‍ ഇപ്പോഴും സ്ത്രീധനം പോലൊരു വിപത്ത് നിലനില്‍ക്കുന്നുവെന്നത് സമൂഹമാകെ ചിന്തിക്കേണ്ട വിഷയമാണ്. മനുഷ്യരുടെ മനോഭാവത്തില്‍…

Read More

കരുവന്നൂർ തട്ടിപ്പ് കേസ്; സി പി എമ്മിനെതിരെ മുൻ ഡയറക്ടർ ബോർഡ് അംഗങ്ങൾ

കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ സി പി എമ്മിനെ കൂടുതൽ വെട്ടിലാക്കുന്ന വെളിപ്പെടുത്തലുമായി മുൻ ഡയറക്ടർമാർ. സി പി എമ്മിലെ വലിയ നേതാക്കളെ രക്ഷിക്കാനായി തങ്ങളെ ബലിയാടാക്കി എന്നും അഞ്ചുലക്ഷം രൂപയ്ക്ക് മുകളിലുള്ള ലോണുകളെല്ലാം പാസാക്കിയിരുന്നത് രഹസ്യമായിട്ടായിരുന്നു എന്നും ഡയറക്ടർ ബോർഡ് അംഗങ്ങളിലെ സി പി ഐ പ്രതിനിധികളായ സുഗതൻ, ലളിതൻ എന്നിവർ വെളിപ്പെടുത്തി. സി പി എം ജില്ലാ കമ്മിറ്റി അംഗമായ സി കെ ചന്ദ്രനായിരുന്നു ബാങ്കിലെ പാർട്ടി നിയന്ത്രണമെന്നും അവർ ആരോപിച്ചു. വലിയ ലോണുകളിൽ ഒന്നും…

Read More

തിരുവനന്തപുരത്ത് കുടുംബത്തിലെ 4 പേർ വിഷം കഴിച്ചു: അച്ഛനും മകളും മരിച്ചു

തിരുവനന്തപുരം പെരിങ്ങമല പുല്ലാനിമുക്കിൽ ഒരു കുടുംബത്തിലെ നാലുപേർ വിഷം കഴിച്ചു. രണ്ടുപേർ മരിച്ചു. ശിവരാജനും മകൾ അഭിരാമിയുമാണു മരിച്ചത്. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു. അമ്മയും മകനും ഗുരുതരാവസ്ഥയിൽ തിരുവനന്തപുരത്ത് ആശുപത്രിയിൽ ചികിത്സയിലാണ്. ആത്മഹത്യക്കു കാരണം കടബാധ്യതയാണെന്നാണു പ്രാഥമിക വിവരം

Read More

ഒരു കുടുംബത്തിൽ 682 അംഗങ്ങൾ!; 67കാരനായ മൂസയ്ക്ക് ഇനി കുട്ടികൾ വേണ്ടെന്ന്

ഉഗാണ്ടയിലെ ലൂസാക്കൻ സ്വദേശി മൂസ ഹസഹ്യയുടെ കുടുംബാംഗങ്ങളുടെ എണ്ണം കേട്ടാൽ ആരും അമ്പരക്കും. 67കാരനായ മൂസയുടെ കുടുംബത്തിൽ 682 അംഗങ്ങളുണ്ട്! 12 ഭാര്യമാരും 102 മക്കളും 568 പേരക്കുട്ടികളും! ഇനി കുട്ടികൾ വേണ്ടെന്നാണ് മൂസയുടെ തീരുമാനം. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ജീവിതസാഹചര്യം മോശമായതുകൊണ്ടാണ് കുട്ടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്നും മൂസ. പുരുഷൻ ഒരു സ്ത്രീയിൽ മാത്രം സംതൃപ്തനല്ലെന്നാണ് മൂസയുടെ അഭിപ്രായം. അതുകൊണ്ടാണു താൻ 12 കെട്ടിയതെന്നും മൂസ. മൂസ കർഷകനാണ്. വരുമാനം കുടുംബത്തിന്റെ ദൈനംദിന ചെലവുകൾക്കു തികയുന്നില്ലെന്ന് മൂസ പറയുന്നു. മൂസ…

Read More