പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം: വിദഗ്ദ സമിതി ഇന്നെത്തും

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങുകയും മത്സ്യകൃഷി വ്യാപകമായി നശിക്കുകയും ചെയ്ത സംഭവത്തിൽ സർക്കാർ നിയോഗിച്ച വിദഗ്ദസമിതി ഇന്ന് വിശദമായ അന്വേഷണം നടത്തും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ നൽകിയ നിർദേശത്തെ തുടർന്ന് സംഭവത്തിൽ അന്വേഷണത്തിനായി ഫിഷറീസ് യൂണിവേഴ്‌സിറ്റിയിലെ വിദഗ്ധരെ ഉൾപ്പെടുത്തി ഏഴംഗ സമിതിയാണ് രൂപീകരിച്ചത്. പെരിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങിയതിൻറെ കാരണമാണ് വിദഗ്ദ സംഘം വിശദമായി അന്വേഷിക്കുക. നാളെ റിപ്പോർട്ട് സമർപ്പിക്കണമെന്ന നിർദ്ദേശമുള്ളതിനാൽ ഇന്ന് ഒരു ദിവസമാകും കാര്യമായ നിലയിൽ അന്വേഷണത്തിന് സമയമുണ്ടാകുക. നാളെത്തന്നെ വിദഗ്ദ സമിതി റിപ്പോർട്ട്…

Read More