‘സത്യന്റെ കൊലപാതകം ആലോചിച്ചു നടത്തിയത്’;  സിപിഎം നേതാവിന്റെ കത്ത്

മുൻപ് ആർഎസ്എസുകാരനായിരുന്ന ഐഎൻടിയുസി നേതാവ് സത്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിന് പങ്കുണ്ടെന്ന് ആരോപിച്ച് പാർട്ടി നേതാവായ ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ കത്ത്. സത്യന്റെ കൊലപാതകം സിപിഎം ആലോചിച്ചു നടത്തിയതാണെന്ന് ജില്ലാ പഞ്ചായത്ത് അംഗം ബിപിൻ സി.ബാബുവാണ് വെളിപ്പെടുത്തിയത്. 2001ലാണ് സത്യൻ കൊല്ലപ്പെട്ടത്. കേസിൽ ആറു പ്രതികളെയും 2006ൽ കോടതി വെറുതേ വിട്ടിരുന്നു. നിരപരാധിയായ തന്നെ കേസിൽ പ്രതിയാക്കിയതായി, സ്ഥാനം ഒഴിയുന്നുവെന്ന് വ്യക്തമാക്കി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന് അയച്ച കത്തിൽ ബിപിൻ ആരോപിച്ചു. ആലപ്പുഴയിലെ വിഭാഗീയതയെ…

Read More

കോട്ടയത്ത് ഒരു കുടുംബത്തിലെ 5 പേർ മരിച്ച നിലയിൽ

കോട്ടയം പാലാ പൂവരണയിൽ ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. അച്ഛനും അമ്മയും മൂന്ന് കുട്ടികളുമാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തത് ആകാമെന്നാണ് പ്രാഥമിക നിഗമനം. പൂവരണി കൊച്ചുകൊട്ടാരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. അകലകുന്നം ഞണ്ടുപാറ സ്വദേശി ജയ്‌സൺ തോമസ് ആണ് മരിച്ച ഗൃഹനാഥൻ. പൂവരണിയിൽ ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ കട്ടിലിൽ മുറിവുകളോടെ രക്തം വാർന്ന നിലയിലായിരുന്നു ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും മൃതദേഹം. ഭാര്യയെയും ചെറിയ കുട്ടിയടക്കം മൂന്ന്…

Read More

നഗ്ന മോർഫ് വിഡിയോ കാണിച്ച് ഭീഷണി; 728 പേരിൽനിന്ന് തട്ടിയത് 3 കോടി

വാട്‌സാപ് വിഡിയോ കോളിലൂടെ കെണിയൊരുക്കുന്ന സംഘം വിവിധ സംസ്ഥാനങ്ങളിലെ 728 പേരിൽ നിന്നായി തട്ടിയെടുത്തത് 3 കോടി രൂപ. ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എട്ടംഗ സംഘം പിടിയിലായത്. വാട്‌സാപ്പിലേക്കു വിഡിയോ കോൾ വിളിച്ച് റിക്കോർഡ് ചെയ്ത ശേഷം അശ്ലീല രംഗങ്ങളുമായി മോർഫ് ചെയ്ത ദൃശ്യങ്ങൾ കാണിച്ചു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. പരാതിക്കാരന്റെ വാട്‌സാപ്പിലേക്കു വന്ന വിഡിയോ കോൾ എടുത്ത ഉടൻ തന്നെ യുവതി വസ്ത്രങ്ങൾ അഴിക്കുന്ന…

Read More

ശബരിമല വാഹനങ്ങൾ പിടിച്ചിട്ടു; പൊലീസും ദേവസ്വം ബോര്‍ഡംഗവും തമ്മിൽ വാക്പോര്

ശബരിമല തീര്‍ത്ഥാടകരുടെ വാഹനങ്ങൾ പത്തനംതിട്ടയിൽ വഴിയിൽ പിടിച്ചിട്ടതുമായി ബന്ധപ്പെട്ട് പൊലീസും ദേവസ്വം ബോര്‍ഡ് അംഗവും തമ്മിൽ വാക്പോര്. പെരനാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരും ദേവസ്വം ബോര്‍ഡ് അംഗം അജികുമാറും തമ്മിലാണ് പെരുനാടിനടുത്ത് കൂനങ്കരയിൽ വച്ച് തര്‍ക്കിച്ചത്. കാര്യമായ തിരിക്ക് ഇല്ലാതിരുന്നിട്ടും പൊലീസ് വഴിയില്‍ വാഹനങ്ങള്‍ തടയുന്നുവെന്ന് അജികുമാര്‍ വിമര്‍ശിച്ചു. തര്‍ക്കത്തിനിടെ നിരവധി വാഹനങ്ങള്‍ കടന്നുപോയി.  ഇന്ന് രാവിലെ 7.30നായിരുന്നു തര്‍ക്കം. വ്യാപാര സ്ഥാപന നടത്തിപ്പുകാരില്‍ നിന്നും പണം വാങ്ങിയാണ് പൊലീസ് വാഹനങ്ങള്‍ തടഞ്ഞിടുന്നതെന്ന് ബോര്‍ഡ് അംഗം ആക്ഷേപിച്ചു. എന്നാൽ…

Read More

നവകേരള സദസ്സിൽ പങ്കെടുത്ത ഡിസിസി അംഗം എ.പി മൊയ്തീന് സസ്‌പെൻഷൻ

നവകേരള സദസിൽ പങ്കെടുത്ത ഡിസിസി അംഗം എ പി മൊയ്തീനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. പാർട്ടി നിർദേശത്തിന് വിരുദ്ധമായി പ്രവർത്തിച്ചത് സംഘടന വിരുദ്ധ പ്രവർത്തിയാണെന്ന് കണ്ടെത്തിയാണ് നടപടി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നുമാണ് എപി മൊയ്തീനെ സസ്‌പെൻഡ് ചെയ്തത്. ഇന്ന് രാവിലെയാണ് എ.പി മൊയ്തീൻ പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് വൈകുന്നേരത്തിനുള്ളിൽ തന്നെ സസ്‌പെൻഡ് ചെയ്തതായി അറിയിച്ച് പാർട്ടി ഉത്തരവിറക്കുകയായിരുന്നു. പാർട്ടിയുടെ നിർദേശം മറികടന്ന് നവകേരളയിൽ പങ്കെടുക്കുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പ് തന്നെയായി നടപടിയെ കാണേണ്ടി വരും. ഡിസിസി…

Read More