മഹാത്മ ഗാന്ധിയുടെ ചിത്രം ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കൈമാറി ബഹ്റൈൻ പാർലമെന്റ് അംഗം

ബഹ്റൈൻ പാ​ർ​ല​മെ​ന്‍റം​ഗം മു​ഹ​മ്മ​ദ്​ ഹു​​സൈ​ൻ ജ​നാ​ഹി, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​ന്​ കൈ​മാ​റി. ജ​നാ​ഹി​യു​ടെ വാ​രാ​ന്ത്യ മ​ജ്​​ലി​സി​ൽ​വെ​ച്ചാ​യി​രു​ന്നു ചി​ത്രം കൈ​മാ​റി​യ​ത്. ലോ​ക​ത്തു​ള്ള എ​ല്ലാ രാ​ഷ്​​ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്നും പ്ര​ചോ​ദ​ന​മാ​ണ് മ​ഹാ​ത്​​മാ ഗാ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​യു​ടെ ചി​ത്രം ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​​ന്തോ​ഷം അം​ബാ​സ​ഡ​ർ ജ​നാ​ഹി​യു​മാ​യി പ​​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Read More

ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ ത​നി​ക്കെ​തി​രെ ചില കോൺഗ്രസുകാർ കൂടോത്രം നടത്തിയെന്ന് രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ

മ​ക്ക​ളെ കൊ​ന്ന​വ​രു​മാ​യി കോ​ൺ​ഗ്ര​സു​കാ​ർ ച​ങ്ങാ​ത്തം സ്ഥാ​പി​ച്ചി​രി​ക്കു​ന്നു​വെ​ന്ന് ക​ല്യോ​ട്ടെ കു​ടും​ബം ത​ന്നെ വി​ളി​ച്ചുപ​റ​ഞ്ഞ​താ​യി രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം.​പി പറഞ്ഞു. ക​ല്യോ​ട്ടെ ര​ക്ത​സാ​ക്ഷി​ക​ളെ ത​ള്ളി​പ്പ​റ​യാ​ൻ ആ​ർ​ക്കും സാ​ധി​ക്കി​ല്ലെന്നും കു​ടും​ബ​ത്തി​​ന്റെ വി​കാ​രം ഉ​ൾ​ക്കൊ​ണ്ടാ​ണ് പ്ര​തി​യു​ടെ മ​ക​​ന്റെ വി​വാ​ഹ​ത്തി​ൽ പ​ങ്കെ​ടു​ത്ത കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ​ക്കെ​തി​രെ താ​ൻ പ​റ​ഞ്ഞ​തെന്നും പറഞ്ഞ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​റ​ഞ്ഞ കാ​ര്യ​ത്തി​ൽ ഉ​റ​ച്ചുനി​ൽ​ക്കു​ന്നുവെന്നും പോ​സ്റ്റ് ഇ​ട്ട​ത് സു​ബോ​ധ​ത്തോ​ടെ​യാ​ണെന്നും വ്യക്തമാക്കി. തെര​ഞ്ഞെ​ടു​പ്പി​ൽ ത​ന്നെ തോ​ൽപി​ക്കാ​ൻ കോ​ൺ​ഗ്ര​സു​കാ​ർ ഈ​ശ്വ​ര​വി​ശ്വാ​സി​യാ​യ ത​നി​ക്കെ​തി​രെ പ​ല​തും പ്ര​യോ​ഗി​ച്ചു. പ​ട​ന്ന​ക്കാ​ട്ടെ വീ​ട്ടി​നു​ള്ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫിസി​നു മു​ക​ളി​ലും…

Read More

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം; വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിന് ആശ്വാസം. വധശ്രമ കേസിൽ കുറ്റക്കാരനെന്ന വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു. ഫൈസലിന് എം പി സ്ഥാനത്ത് തുടരാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവിനെതിരെ മുഹമ്മദ് ഫൈസൽ സമർപ്പിച്ച ഹർജി സ്വീകരിച്ചാണ് സ്റ്റേ. കേന്ദ്രസർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാലാഴ്ചക്ക് ശേഷം കേസിൽ വാദം കേൾക്കുമെന്നും ജസ്റ്റിസ് ഹൃഷികേശ് റോയ്, സജ്ജയ് കരോൾ എന്നിവരുടെ ബെഞ്ച്  അറിയിച്ചു. ഫൈസലിനായി കപിൽ സിബൽ, കെ.ആർ ശശി പ്രഭു എന്നിവർ കോടതിയിൽ ഹാജരായി. വധശ്രമക്കേസിൽ…

Read More