
സംഘർഷത്തിന് അറുതി വരാതെ മണിപ്പൂർ; ആയുധങ്ങൾ കൊള്ളയടിച്ച് മെയ്തെയ് വിഭാഗം
മണിപ്പൂരിൽ സംഘർഷം തുടരുകയാണ്. ഇതിനിടെ അർധസൈനിക വിഭാഗത്തില ജവാന്‍റെ കാലിൽ പിടിച്ച് രക്ഷിക്കണമെന്ന് അപേക്ഷിക്കുന്ന കുക്കി വനിതകളുടെ ദൃശ്യങ്ങൾ പുറത്ത് വന്നു. കൂടാതെ ഇന്ത്യ റിസർവ് ബറ്റാലിയൻ ക്യാംപിൽ നിന്ന് മെയ്തെയ്കൾ ആയുധങ്ങൾ കൊള്ളയടിച്ചു. ഇന്നലെ ഇംഫാൽ വെസ്റ്റിലെ സെൻജാം ചിരാംഗിലുണ്ടായ വെടിവയ്പിനെ തുടർന്ന് 27 പേർക്ക് പരിക്കേറ്റെന്ന് മണിപ്പൂർ സർക്കാർ വ്യക്തമാക്കി. ബിഷ്ണുപൂരിലെ ഐ ആർ ബി ക്യാമ്പിൽ നിന്ന് ആയുധങ്ങൾ കൊള്ളയടിച്ചെന്നും സർക്കാർ സ്ഥിരീകരിച്ചിട്ടുണ്ട്.