
ഡൽഹിയിൽ വീണ്ടും പൊളിക്കൽ: പ്രതിഷേധിച്ച സ്ത്രീകളടക്കം അറസ്റ്റിൽ
ഡൽഹി മെഹ്‌റോളിയിൽ അനധികൃത നിർമാണമാണെന്ന് ആരോപിച്ചുള്ള പൊളിക്കൽ നടപടികൾക്കെതിരെ വ്യാപക പ്രതിഷേധം. വർഷങ്ങളായി താമസിക്കുന്നതിന്റെ രേഖകളുമായി വന്ന സ്ത്രീകൾ അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. അൻപതോളം മലയാളികളും പ്രദേശത്തുണ്ട്. നിയമാനുസൃതമായ പൊളിക്കൽ നടപടികൾ തുടരുമെന്നു ഡൽഹി വികസന അതോറിറ്റി (ഡിഡിഎ) വ്യക്തമാക്കി. മെഹ്‌റോളി അന്ദേരിയ മോഡിനു സമീപം അനധികൃത നിർമാണങ്ങൾ പൊളിച്ചു നീക്കുന്നതു ഡിഡിഎ നിർത്തിവയ്ക്കണമെന്നു ഡൽഹി സർക്കാർ ആവശ്യപ്പെട്ടിരുന്നു. പ്രദേശത്തു വീണ്ടും അതിർത്തി നിർണയം നടത്താനും ഉദ്യോഗസ്ഥർക്ക് റവന്യു മന്ത്രി കൈലാഷ് ഗലോട്ട് നിർദേശം…