
ഹസന്‍ നസ്‌റല്ല കൊല്ലപെട്ട സംഭവം; തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് മെഹ്ബൂബ മുഫ്തി
ഹിസ്ബുല്ല മേധാവി ഹസന്‍ നസ്‌റല്ല ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവെച്ച് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി. ഹസന്‍ നസ്‌റല്ല രക്തസാക്ഷിയാണെന്ന് മെഹ്ബൂബ മുഫ്തി എക്‌സില്‍ കുറിച്ചു. ഹസന്‍ നസ്‌റല്ലയക്കം ലെബനനിലും ഗാസയിലും രക്തസാക്ഷിയായവര്‍ക്ക് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് ഇന്നത്തെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്ക്കുകയാണെന്ന് മെഹബൂബ അറിയിച്ചു. പലസ്തീനിലേയും ലെബനനിലേയും ജനങ്ങള്‍ക്കൊപ്പമാണ് നിലയുറപ്പിക്കുന്നതെന്നും അഗാതമായ ദുഃഖത്തിന്റേയും പ്രതിരോധത്തിന്റേയും മണിക്കൂറുകളിലൂടെയാണ് ലെബനന്‍ കടന്നുപോകുന്നതെന്നും മെഹബൂബ മുഫ്തി പറഞ്ഞു. ലെബനന്റെ തലസ്ഥാനമായ ബെയ്‌റൂത്തില്‍…