രഞ്ജി ട്രോഫി ക്രിക്കറ്റ് ; മേഘാലയയെ തകർത്ത് മുംബൈ , ഷാർദ്ദുൽ താക്കൂറിന് ഹാട്രിക്

രഞ്ജി ട്രോഫി ക്രിക്കറ്റില്‍ മേഘാലയക്കെതിരെ ഹാട്രിക് നേടി മുംബൈയുടെ ഷാര്‍ദ്ദുല്‍ താക്കൂര്‍. മുംബൈക്കെതിരായ മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മേഘാലയയുടെ ഒന്നാം ഇന്നിംഗ്സ് വെറും 86 റണ്‍സിന് അവസാനിച്ചിരുന്നു. മറുപടി ബാറ്റിംഗ് തുടങ്ങിയ മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സെന്ന ശക്തമായ നിലയിലാണ്. 49 റണ്‍സോടെ ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയും 58 റണ്‍സോടെ സിദ്ദേശ് ലാഡും ക്രീസില്‍. ആയുഷ് മാത്രെ(5), ഭട്കല്‍(28) എന്നിവരുടെ വിക്കറ്റുകളാണ് മുംബൈക്ക് നഷ്ടമായത്. നേരത്തെ ആദ്യം ബാറ്റ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; മേഘാലയയിൽ യുവാക്കളെ തല്ലിക്കൊന്ന് നാട്ടുകാർ

മേഘാലയയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേരെ തല്ലിക്കൊന്നു. ഈസ്റ്റേൺ വെസ്റ്റ് ഖാസി ഹിൽസിലെ നോങ്തിലേ ഗ്രാമത്തിലാണ് സംഭവം. 17കാരിയെ യുവാക്കൾ വീട്ടിൽ കയറി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. തുടർന്ന് യുവാക്കളെ നാട്ടുകാർ പിടികൂടി. ഇതിനുപിന്നാലെ 1500ഓളം പേർ തടിച്ചുകൂടി. തുടർന്ന് രണ്ടുപേരെയും സമീപത്തെ കമ്യൂണിറ്റി ഹാളിലെത്തിച്ചു. ഇവിടെവച്ച് ക്രൂരമായി മർദിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയെങ്കിലും യുവാക്കളെ കസ്റ്റഡിയിലെടുക്കാൻ നാട്ടുകാർ സമ്മതിച്ചില്ല. സാമുദായിക നേതാക്കളുമായി പൊലീസ് ചർച്ച നടത്തുന്നതിനിടെ,…

Read More

കാഷ്മീര്‍ മുതല്‍ കേരളം വരെ: മുതിര്‍ന്നവര്‍ക്ക് അനുയോജ്യമായ വിനോദസഞ്ചാരകേന്ദ്രങ്ങള്‍

യാത്ര, സ്വയംകണ്ടെത്തലിനും വ്യക്തിഗതവളര്‍ച്ചയ്ക്കും അവസരം നല്‍കുന്നു. മുതിര്‍ന്ന പൗരന്മാരുടെ കാര്യത്തിലും ഇതില്‍ വ്യത്യാസമില്ല. യാത്രകള്‍ മുതിര്‍ന്നവരുടെ മനസിന് ഉണര്‍വു നല്‍കുന്നു, അതോടൊപ്പം ആവര്‍ത്തനങ്ങളാകുന്ന ദിവസങ്ങളില്‍നിന്നുള്ള മോചനവും. തങ്ങളുടെ ജീവിതത്തെ വീണ്ടും അനന്തമായ സാധ്യതകളിലേക്കു തുറന്നിടാനും യാത്ര പ്രചോദനമാകും. മുതിര്‍ന്നവര്‍ക്കു യാത്ര ചെയ്യാന്‍ കഴിയുന്ന രാജ്യത്തെ ചില വിനോദസഞ്ചാരകേന്ദ്രങ്ങള്‍ കാശ്മീര്‍ ലോകത്തിന്റെ പറുദീസയാണ് കാഷ്മീര്‍. മഞ്ഞുമൂടിയ മലനിരകള്‍, തടാകങ്ങള്‍, പച്ചപ്പുനിറഞ്ഞ താഴ്‌വരകള്‍… മനോഹരിയായ കാഷ്മീരിനെ വര്‍ണിക്കാന്‍ കഴിയില്ല. ശ്രീനഗറിലെ ദാല്‍ തടാകം, പഹല്‍ഗാം, സോന്‍മാര്‍ഗ്, ഗുല്‍മാര്‍ഗ് തുടങ്ങിയ സ്ഥലങ്ങള്‍…

Read More

നാഗാലാൻഡിലും ത്രിപുരയിലും ആദ്യ ലീഡ് ബിജെപിക്ക്; മേഘാലയയിൽ മുന്നിൽ എൻപിപി

വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ആദ്യ ലീഡ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്.

Read More

മോദിക്ക് കുഴിമാടം ഒരുങ്ങിയെന്ന മുദ്രാവാക്യം വിളിക്കുന്നവർ നിരാശയുടെ പടുകുഴിയില്‍ വീണവർ : പ്രധാനമന്ത്രി

മോദിക്കായി കുഴിമാടം ഒരുങ്ങിയെന്ന് മുദ്രാവാക്യം വിളിക്കുന്ന ചിലരുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നിരാശയുടെ പടുകുഴിയില്‍ വീണവരാണ് അങ്ങനെ മുദ്രാവാക്യം വിളിക്കുന്നത്. എന്നാല്‍ ഇന്ത്യയിലെ ജനങ്ങള്‍ എല്ലായിടത്തും മോദിയുടെ താമര വിരിയുമെന്നാണ് ആ‍ർപ്പുവിളിക്കുന്നതെന്നും പ്രധാനമന്ത്രി മേഘാലയയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പറഞ്ഞു. കുടുംബത്തേക്കാള്‍ ജനങ്ങള്‍ക്ക് പ്രഥമ പരിഗണന നല്‍കുന്ന സർക്കാരിനെയാണ് മേഘാലയ ആഗ്രഹിക്കുന്നതെന്നും മോദി പറഞ്ഞു. മതം നോക്കിയല്ല സർക്കാർ ഇടപെടുന്നത്. കേരളത്തിലെ നഴ്സുമാരെ ഭീകരരുടെ പിടിയിൽ നിന്ന് മോചിപ്പിച്ചു. അവർ പലരും ക്രിസ്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് പഠിച്ചു പോയവരായിരുന്നു….

Read More

“100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെ”; വെല്ലുവിളിച്ച് ഖാർ​ഗെ

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 137 വർഷം പഴക്കമുള്ള സംഘടന ഇതു സംബന്ധിച്ച് മറ്റ് എല്ലാ പാർട്ടികളുമായും ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മേഘാലയയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ബിജെപിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണം. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടില്ല. മറ്റുള്ള എല്ലാ പാർട്ടികളും ഒന്നിച്ചായിരിക്കും, അവർക്ക് ഭൂരിപക്ഷം നേടാനാകും. 100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെയെന്നും ഖാർ​ഗെ വെല്ലുവിളിച്ചു. തങ്ങളുടെ ആളുകൾ…

Read More

ത്രിപുര സംഘർഷ ഭരിതം; ബി ജെ പി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ ത്രിപുര സംഘർഷ ഭരിതമായി മാറി. ബി.ജെ.പി. പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. ഇതോടെ വൻ തോതിലുള്ള സംഘർഷത്തിലേക്കാണ് കാര്യങ്ങൾ നീങ്ങിയത്. നിരവധി വാഹനങ്ങ‌ൾ കത്തിച്ച പ്രവർത്തകർ വലിയ തോതിൽ അക്രമാസക്തരുമായി. നിരവധി പേര്‍ക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഘർഷത്തിൽ എ ഐ സി സി അംഗവും ത്രിപുരയുടെ ചുമതലയുമുള്ള അജോയ് കുമാറിനടക്കം പരിക്കേറ്റു. അജോയ് കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമസഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ സംസ്ഥാനത്തിന്‍റെ…

Read More

വാർത്തകൾ ഒറ്റനോട്ടത്തിൽ

മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നൊരുക്കം തുടങ്ങി കോൺഗ്രസ്. 2023 ആദ്യം തെരഞ്ഞ‌െടുപ്പ് പ്രതീക്ഷിക്കുന്ന മേഘാലയ, നാഗാലാൻഡ്, ത്രിപുര സംസ്ഥാനങ്ങളിലാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് മുന്നൊരുക്കം തുടങ്ങിയത്. ഈ മൂന്ന് സംസ്ഥാനങ്ങളിലും നിരീക്ഷകരെ നിയോഗിച്ചെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചു. മുകുൾ വാസ്നിക് ആയിരിക്കും പൊതുനിരീക്ഷകൻ. ………………………………………. ഇന്ത്യയെ മാറ്റിമറിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ മുന്നിൽ നിശ്ചയ ദാർഢ്യത്തോടെ നിന്ന വ്യക്തിയാണ് ഗുരു ഗോവിന്ദ് സിങ് എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ന്യൂഡൽഹിയിലെ മേജർ ധ്യാൻ ചന്ദ് സ്റ്റേഡിയത്തിൽ നടന്ന വീർ…

Read More