
ദുബൈ കെ.എം.സി.സി മെഗാ മെഡിക്കൽ ക്യാമ്പ് ഈ മാസം 18ന്
സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ദുബൈയിലെ അബീർ അൽനൂർ പോളി ക്ലിനിക്കുമായി സഹകരിച്ച് ആഗസ്റ്റ് 18ന് ദേര ഫുർജ് മുറാറിലെ ക്ലിനിക്കിലാണ് ക്യാമ്പ്. ക്യാമ്പിന്റെ പോസ്റ്റർ പ്രകാശനം അബുഹൈൽ കെ.എം.സി.സി ഹാളിൽ നടന്ന ചടങ്ങിൽ ദുബൈ കെ.എം.സി.സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹനീഫ് ചെർക്കള, സംസ്ഥാന സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീലിന് നൽകി നിർവഹിച്ചു. സൗജന്യ ജീവിത ശൈലി രോഗനിർണയത്തിനു പുറമെ മെഡിക്കൽ, ഡെന്റൽ സ്ക്രീനിങ്, ഹോമിയോപ്പതി പരിശോധനകൾ…