
പ്രധാനമന്ത്രി വിളിച്ച എൻ.ഡി.എ യോഗം; ആരൊക്കെ വരുമെന്ന് നാളെ അറിയാമെന്ന് ജെ.പി നദ്ദ
പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വിളിച്ചിരിക്കുന്ന എൻ.ഡി.എ യോഗത്തിൽ 38 ഘടക കക്ഷികൾ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കും. വികസന അജണ്ട ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും ജെ പി നദ്ദ പറഞ്ഞു. അജണ്ട അംഗീകരിക്കുന്ന പാർട്ടികൾക്ക് യോഗത്തിൽ പങ്കെടുക്കാം. അതേസമയം പ്രതിപക്ഷത്തിന്റേത് വെറും ഫോട്ടോ ഓപ്പർച്യുനിറ്റിയെന്നും പരിഹാസം. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം തുടരുമെന്നും നദ്ദ പറഞ്ഞു. കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നേരിടാൻ 26 പ്രതിപക്ഷ…