സച്ചി അസുഖമായി കിടക്കുന്ന സമയത്ത് ഞാന്‍ വളരെ അധികം വിഷമിച്ചിട്ടുണ്ട്: മേജര്‍ രവി

മലയാളികള്‍ക്ക്  ആര്‍മിയെയും പട്ടാളക്കാരെയും പരിചയപ്പെടുത്തിയ മലയാള സംവിധായകനാണ് മേജര്‍ രവി. സംവിധായകന്‍ എന്നതിലുപരി നല്ല ഒരു നടന്‍ കൂടിയാണ് മേജര്‍ രവി. അനാര്‍ക്കലിയിലെ നേവി ഓഫീസറുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. അതിന്റെ സംവിധായകനായ സച്ചിയുമായി തനിക്കുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് മേജര്‍ രവി. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ അദ്ദേഹം പറഞ്ഞത്. സച്ചി മരിക്കുന്നതിന് രണ്ട് ദിവസം അദ്ദേഹത്തെ കണ്ടുവെന്നും മേജര്‍ രവി പറയുന്നു. സച്ചിയുമായുള്ള ആത്മബന്ധം അനാര്‍ക്കലി മുതല്‍ തുടങ്ങിയതാണ്. പടം കഴിഞ്ഞ് കുണ്ടന്നൂരിലെ ഫ്‌ളാറ്റില്‍…

Read More

‘അഹങ്കാരത്തിൻ്റെ സ്വരം; ലീഡറെ വലിച്ചിഴച്ചത് ശരിയായില്ല’: കെപിസിസി യോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിന് വിമർശനം

കെപിസിസി നേതൃയോഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത വിമർശനം. പത്മജയ്‌ക്കെതിരായ ആക്ഷേപത്തിനെതിരെയാണ് വിമർശനം ഉയർന്നത്. രാഹുലിൻ്റേത് അഹങ്കാരത്തിൻ്റെ സ്വരമെന്ന് ശൂരനാട് രാജശേഖരൻ കുറ്റപ്പെടുത്തി. പത്മജ പാർട്ടി വിട്ടതിനെ ന്യായീകരിക്കുന്നില്ല. പക്ഷെ അതിനോടുള്ള വിമർശനത്തിൽ ലീഡർ കരുണാകരൻ്റെ പേര് വലിച്ചിഴച്ചത് ശരിയായില്ലെന്നും ശൂരനാട് രാജശേഖരൻ വിമർശിച്ചു. വിഷയങ്ങൾ നേരത്തെ സംസാരിച്ച് തീർത്തതാണെന്നും ഈ വിഷയത്തിൽ കൂടുതൽ ചർച്ച വേണ്ടെന്നുമുള്ള നിലപാടാണ് കെപിസിസി അദ്ധ്യക്ഷൻ്റെ താൽക്കാലിക ചുമതല വഹിക്കുന്ന എം എം ഹസൻ സ്വീകരിച്ചത്. ‘കേരള സമൂഹം പത്മജയെ വിശേഷിപ്പിക്കുന്നത് എന്താണ്,…

Read More

മണിയെ കണ്ടപ്പോൾ അന്ന് മിണ്ടിയില്ല; പ്രശ്‌നക്കാരനാണെന്ന് കരുതി; ഔസേപ്പച്ചൻ

കലാഭവൻ മണിയെ മറക്കാൻ സിനിമാ ലോകത്തിനും പ്രേക്ഷകർക്കും ഇന്നും കഴിഞ്ഞിട്ടില്ല. അത്ര മാത്രം ആഴത്തിലുള്ള സ്വാധീനം പ്രേക്ഷകരിലുണ്ടാക്കാൻ കലാഭവൻ മണിക്ക് കഴിഞ്ഞു. മണിയെക്കുറിച്ചുള്ള ഓർമ പങ്കുവെക്കുകയാണ് സംഗീത സംവിധായകൻ ഔസേപ്പച്ചനിപ്പോൾ. മണിയെ ആദ്യമായി നേരിട്ട് കണ്ടപ്പോഴുള്ള അനുഭവമാണ് അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവെച്ചത്. മണിയെ സ്റ്റേജിലൊക്കെ കണ്ടിട്ടുണ്ട്. എന്റെയൊരു പാട്ടും പാടിയിട്ടുണ്ട്. അന്നും നേരിട്ട് കണ്ടില്ല. ഞാൻ ട്രാക്ക് അയച്ചിട്ട് പാടി പുള്ളി ഇങ്ങോട്ട് തിരിച്ചയക്കുകയാണ് ചെയ്തത്. മണി ഒരു പ്രസ്ഥാനമായി നടക്കുന്ന കാലഘട്ടം, നാട്ടുകാരുടെ കണ്ണിലുണ്ണി….

Read More

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോഗം ചേരും

കേരളത്തിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷം. ചൂട് കൂടിയതോടെ വൈദ്യുതി ഉപയോഗം വർധിച്ചതാണ് പ്രതിസന്ധിയിലേക്ക് എത്തിച്ചത്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോ​ഗം ചേരും. മന്ത്രി കെ ക‍ൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് യോ​ഗം ചേരുന്നത്. ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചിട്ട് മൂന്നു കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല. ഇതിലൂടെ ഒരോ ദിവസം 465 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നുണ്ട്. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാൻ പറ്റാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി നിൽക്കുന്നത്. അതുകൊണ്ട്…

Read More

മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ല; പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നോട്ട് പോകുവെന്ന് കെ.സി വേണുഗോപാല്‍

ലോക്സഭ തെരഞ്ഞെടുപ്പില്‍ മുസ്ലീം ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പറഞ്ഞു. സ്ഥാനാർഥികളെക്കുറിച്ചുള്ള ഊഹാപോഹങ്ങളോട് പ്രതികരിക്കാനില്ല. സിപിഐഎമ്മിനാണ് അങ്കലാപ്പ്. കഴിഞ്ഞതവണയും സിപിഐഎം സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിച്ചു. ലീഗ് മൂന്നാം സീറ്റ് ചോദിക്കുന്നതിൽ തെറ്റില്ല. മുന്നണി രാഷ്ട്രീയത്തിൽ സ്വാഭാവികമായ കാര്യമാണിത്. പരസ്പരം വിട്ടുവീഴ്ച ചെയ്താലേ മുന്നണി മുന്നോട്ട് പോകുവെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാനാണ് ശ്രമം. രാഹുൽ ഗാന്ധിക്കെതിരെ 23 കേസുകളായി. അജിത് പവാറിനും അശോക് ചവാനുമെതിരെ അഴിമതി…

Read More

സുപ്രീം കൗ​ൺ​സി​ൽ യോഗം ചേർന്നു

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ​ഥാ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സാ​മ്പ​ത്തി​ക, നി​ക്ഷേ​പ​കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ യോ​ഗം അ​മി​രി ദി​വാ​നി​ൽ ചേ​ർ​ന്നു. പു​തു​വ​ർ​ഷ​ത്തി​ൽ സു​പ്രീം കൗ​ൺ​സി​ലി​ന്റെ ആ​ദ്യ യോ​ഗ​മാ​ണ് ചേ​ർ​ന്ന​ത്. ഡെ​പ്യൂ​ട്ടി അ​മീ​ർ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് അൽ​ഥാ​നി, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ൽ​റ​ഹ്മാ​ൻ അൽ​ഥാ​നി, കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ വ​ർ​ഷം ചേ​ർ​ന്ന നാ​ലാ​മ​ത് സു​പ്രീം കൗ​ൺ​സി​ൽ യോ​ഗ തീ​രു​മാ​ന​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും വി​ല​യി​രു​ത്തി. നി​ല​വി​ലെ രാ​ജ്യ​ത്തി​ന്റെ സാ​മ്പ​ത്തി​ക​നി​ല​യും മു​ൻ​ഗ​ണ​നാ വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച ചെ​യ്തു….

Read More

വയനാട്ടിൽ പുതിയ സിസിഎഫ് ചുമതലയേറ്റു; കേന്ദ്ര മന്ത്രിയുടെ യോഗം ഇന്ന്

വയനാട്ടിലെ വന്യമൃഗ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രം വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ് പങ്കെടുക്കുന്ന പ്രത്യേക യോഗം ഇന്ന് രാവിലെ പത്തുമണിക്ക് കല്‍പ്പറ്റ കളക്‌ട്രേറ്റില്‍ നടക്കും. കേരള വനംവകുപ്പിലെ ഉദ്യോഗസ്ഥർക്ക് പുറമെ കർണാടകത്തിലെ വനം ഉദ്യോഗസ്ഥരോടും പങ്കെടുക്കാൻ നിർദേശിച്ചിട്ടുണ്ട്. കർണാടകം റേഡിയോ കോളർ ഘടിപ്പിച്ച ആനകളെ കേരളാ വനാതിർത്തിയില്‍ തുറന്നു വിട്ടത് വ്യാപക പ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഭൂപേന്ദർ യാദവ് യോഗം വിളിച്ചത്. ഇന്നലെ വൈകിട്ട് ജില്ലയിലെത്തിയ മന്ത്രി, വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍…

Read More

വയനാട്ടിലെ വന്യജീവി ശല്യം: പട്രോളിംഗ് സ്‌ക്വാഡ്, ചികിത്സ; പ്രശ്‌നങ്ങൾ പരിഹരിക്കാൻ യോഗത്തിൽ തീരുമാനം

വയനാട്ടിലെ വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലുള്ള പരിഹാര നിർദ്ദേശങ്ങൾക്ക് ഇന്ന് മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന തദ്ദേശ ജനപ്രതിനിധികളുടെ യോഗത്തിൽ തീരുമാനമായി. വനം, റവന്യു, തദ്ദേശ മന്ത്രിമാരുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ ചികിത്സ സഹായം, ജനകീയ സമിതി രൂപീകരണം, പട്രോളിംഗ് സ്‌ക്വാഡുകൾ തുടങ്ങിയ കാര്യങ്ങളിലാണ് നിർദ്ദേശങ്ങളും തീരുമാനങ്ങളും ഉണ്ടായത്. വന്യജീവി ശല്യം പരിഹരിക്കാൻ രണ്ട് തരത്തിലാണ് നിർദ്ദേശങ്ങൾ പരിഗണിച്ചത്. വന്യജീവി ആക്രമണങ്ങളിൽ പരിക്കേൽക്കുന്നവർക്ക് സ്വകാര്യ ആശുപത്രിയിലടക്കം ചികിത്സയ്ക്ക് ചെലവാകുന്ന തുക സംസ്ഥാനം വഹിക്കുമെന്ന് മന്ത്രിമാർ യോഗത്തിൽ ഉറപ്പുനൽകി….

Read More

വന്യജീവി ആക്രമണം; മുഖ്യമന്ത്രി വയനാട്ടില്‍ നേരിട്ടുവരണം; സര്‍വകക്ഷിയോഗം ബഹിഷ്‌കരിച്ച് യു.ഡി.എഫ്

വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ മന്ത്രിമാര്‍ വിളിച്ചുചേര്‍ത്ത സര്‍വകക്ഷിയോഗം യു.ഡി.എഫ് ബഹിഷ്‌കരിച്ചു. വനംമന്ത്രിയെ മാറ്റണമെന്നും മുഖ്യമന്ത്രി വയനാട്ടില്‍ നേരിട്ടെത്തണമെന്നും ആവശ്യപ്പെട്ടാണ് യു.ഡി.എഫ് ജനപ്രതിനിധികള്‍ യോഗം ബഹിഷ്‌കരിച്ചത്. വനംമന്ത്രി എ.കെ.ശശീന്ദ്രനെതിരേ കടുത്തരീതിയിലാണ് യു.ഡി.എഫ്. പ്രതിനിധികള്‍ പ്രതികരിച്ചത്. വയനാട്ടില്‍ ഇനി വേണ്ടത് ചര്‍ച്ചകളല്ലെന്നും നടപടികളാണ് വേണ്ടതെന്നും യോഗം ബഹിഷ്‌കരിച്ച ശേഷം ടി.സിദ്ദീഖ് എം.എല്‍.എ. മാധ്യമങ്ങളോട് പറഞ്ഞു. ചര്‍ച്ച നടത്തി കബളിപ്പിക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ തുടരുന്നത്. ഈ മന്ത്രിയെ ഇരുത്തി ഇനി വയനാടിന്റെ കാര്യം ചര്‍ച്ചചെയ്യാന്‍ തങ്ങളില്ല. മുഖ്യമന്ത്രി നേരിട്ടുവരണം. വയനാട്…

Read More

‘ആളുകൾക്കു ജീവൻ നഷ്ടമായിട്ടും മികച്ചൊരു മെഡിക്കൽ കോളജ് ഇവിടെയില്ല’; രാഹുൽ ഗാന്ധി

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകണമെന്നും അതിൽ കാലതാമസം വരുത്തരുതെന്നും വയനാട് എംപി രാഹുൽ ഗാന്ധി. വയനാട്ടിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ വീടുകൾ സന്ദർശിക്കുകയും അവലോകന യോഗത്തിൽ പങ്കെടുക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം.   ‘വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുമായി സംസാരിച്ചു. ബന്ധുക്കൾക്ക് വേഗം തന്നെ നഷ്ടപരിഹാരം നൽകണം. കാലതാമസം വരുത്തരുത്. ആർആർടി സംഘങ്ങളുടെ എണ്ണം കൂട്ടണം. അവർക്കു ദൗത്യത്തിന് ആവശ്യമായ കാര്യങ്ങൾ നൽകണം. കേരള – തമിഴ്നാട് – കർണാടക സംസ്ഥാനങ്ങൾ തമ്മിലുള്ള…

Read More