
തെരഞ്ഞെടുപ്പ് തോൽവി; തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം; സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്
തെറ്റ് തിരുത്തൽ മാർഗരേഖ അന്തിമമാക്കാൻ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് വീണ്ടും ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന കമ്മിറ്റിയിൽ ഉയർന്ന വിമർശനങ്ങൾ കൂടി പരിഗണിച്ചാണ് മാർഗരേഖ ഒരുക്കുക. രണ്ടുദിവസമായി തുടരുന്ന സംസ്ഥാന കമ്മിറ്റിയിൽ മുഖ്യമന്ത്രിക്കെതിരെ അംഗങ്ങളിൽ നിന്നും രൂക്ഷ വിമർശനമാണുണ്ടായത്. മൈക്കിനോട് പോലും കയർക്കുന്നതരം അസഹിഷ്ണുത അവമതിപ്പ് ഉണ്ടാക്കി. പൊതു സമൂഹത്തിലെ ഇടപെടൽ നിലവിലെ ശൈലി തിരുത്തപ്പെടേണ്ടതാണെന്നും ചർച്ചയിൽ അംഗങ്ങൾ പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ഇപി ജയരാജനും വിമർശനം ഉണ്ടായി. വിവാദ നായകരുമായുള്ള…