പി ശശിക്കെതിരെ അൻവർ പരാതി എഴുതി നൽകിയിട്ടില്ല; സർക്കാരിലോ സിപിഎമ്മിലോ പ്രതിസന്ധിയില്ലെന്ന് എംവി ഗോവിന്ദൻ

എല്ലാ ആരോപണങ്ങളിലും അന്വേഷണം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിവി അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങളിൽ ഡിജിപിയുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നയപരമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ആഭ്യന്തര വകുപ്പ് ഭരണകൂടത്തിന്റെ ഭാഗമാണ്, ഇടതുമുന്നണിയുടെയല്ല. മാധ്യമങ്ങൾ കള്ളവാർത്ത പ്രചരിപ്പിക്കുകയാണ്. എഡിജിപിക്കൊപ്പം മുഖ്യമന്ത്രിയുടെ ബന്ധു ആർഎസ്എസ് നേതാക്കളെ കണ്ടുവെന്ന വാർത്ത അസംബന്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മാധ്യമ മേഖലയിലെ ചിലർ വാർത്തയുണ്ടാക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അതും സർക്കാർ തീരുമാനവും യോജിക്കാതെ വരുമ്പോൾ പാർട്ടിക്കും സർക്കാരിനും പ്രതിസന്ധിയെന്ന്…

Read More

‘ആര് തെറ്റ് ചെയ്താലും സംരക്ഷിക്കില്ല, കടുത്ത നടപടിക്ക് വിധേയമാക്കും’: എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

അജിത് കുമാര്‍ ആര്‍എസ്എസുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെങ്കില്‍ അതെന്താണെന്നാണ് പരിശോധിക്കേണ്ട പ്രധാന വിഷയമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ പറഞ്ഞു. പി വി അന്‍വര്‍ നല്‍കിയ പരാതിയില്‍, തൃശൂരിലെ പൂരവുമായി ബന്ധപ്പെട്ട പരാതിയും സമഗ്രമായ പരിശോധനയ്ക്ക് വിധേയമാക്കി തീരുമാനിക്കേണ്ടതാണെന്നും അത്തരം നടപടികള്‍ ആഭ്യന്തര വകുപ്പില്‍ തുടങ്ങിക്കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വരുന്ന മുറക്ക് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു കാരണവശാലും അവരെ സംരക്ഷിക്കില്ല. കടുത്ത നടപടിക്ക് വിധേയമാക്കും. ഈ നിലപാടിന് എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കുമെന്നും…

Read More

വിശ്വസ്തനെ കൈവിടാതെ മുഖ്യമന്ത്രി; എഡിജിപി അജിത് കുമാറിനെതിരെ ഉടൻ നടപടിയില്ല

എഡിജിപി എം.ആർ.അജിത് കുമാറിനെ കൈവിടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഘടകകക്ഷികള്‍ എൽഡിഎഫ് യോഗത്തിൽ അതിശക്തമായ നിലപാട് സ്വീകരിച്ചെങ്കിലും ഉടനെ നടപടി വേണ്ടെന്നാ‌യിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. കൂടിക്കാഴ്ച സംബന്ധിച്ച് പൊലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ആരോപണങ്ങൾ എല്ലാം അന്വേഷിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ നടപടി സ്വീകരിക്കും. അന്വേഷണം തീരുംവരെ നടപടി വേണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗത്തില്‍ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി എഡിജിപിയെ…

Read More

എൽഡിഎഫ് യോ​ഗം ഇന്ന് തിരുവനന്തപുരത്ത്

ആർഎസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തി നിലനിൽക്കെ എല്‍ഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്. മൂന്ന് മണിക്ക് എകെജി സെന്ററിലാണ് യോഗം. അജിത്കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.  അജിത്കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍…

Read More

എഡിജിപി-ആർഎസ്എസ് നേതാവ് കൂടിക്കാഴ്ച; കൂടെ ഉണ്ടായിരുന്നവരുടെ പേരുകൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് വിഡി സതീശൻ

എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവ് റാം മാധവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ഉണ്ടായിരുന്നവരുടെ പേരുകൾ പുറത്തുവന്നാൽ കേരളം ഞെട്ടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എഡിജിപിയുടെ ഒപ്പം ഉണ്ടായിരുന്നവർ ആരൊക്കെയാണെന്നും കൂടിക്കാഴ്ചയിൽ ബിസിനസുകാർ മാത്രമല്ലെന്നും സതീശൻ തുറന്നടിച്ചു. കോഴിക്കോട് പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു വിഡി സതീശൻ. ഇരുവരുമായുള്ള കൂടിക്കാഴ്ചയിൽ ആരൊക്കെ പങ്കെടുത്തുവെന്ന് താൻ ഇപ്പോൾ പറയുന്നില്ലെന്നും സതീശൻ പറഞ്ഞു. ഒരു കോക്കസ് തന്നെ പ്രവർത്തിക്കുന്നുണ്ട്. മന്ത്രിസഭയിലെ ഒരു ഉന്നതനും ഈ കോക്കസിൻറെ…

Read More

‘ദൂതനായി എഡിജിപി യെ അയച്ചുവെങ്കിൽ എന്തിനെന്ന് മുഖ്യമന്ത്രി പറയണം, പൂരം കലക്കിയതിനെക്കുറിച്ച് സർക്കാർ റിപ്പോർട്ട് പുറത്തു വിടട്ടെ’: വി മുരളീധരൻ

ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത്കുമാർ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയത് എന്തിനെന്ന ചോദ്യത്തിന് 3 പേർക്കേ മറുപടി പറയാൻ കഴിയുയെന്ന് മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഒന്ന് മുഖ്യമന്ത്രിയാണ്. ദൂതനായി എഡിജിപി യെ അയച്ചുവെങ്കിൽ എന്തിനെന്ന് മുഖ്യമന്ത്രി പറയണം. രണ്ട് എഡിജിപിയാണ്.എന്തിന് ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് അദ്ദേഹം വ്യക്തമാക്കണം. അല്ലെങ്കിൽ എഡിജിപി എന്തിനാണ് തന്നെ കണ്ടതെന്ന് ആർഎസ്എസ് നേതാവ് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവിന് ആർ എസ് എസിനെ എന്നു മുതൽ അയിത്തമായി തുടങ്ങിയത് ഗുരുജി…

Read More

ആർഎസ്എസ്-എഡിജിപി കൂടിക്കാഴ്ച ദുരൂഹം, എൽഡിഎഫ് ചെലവിൽ വേണ്ടെന്ന് ബിനോയ് വിശ്വം; എന്ത് ഉത്തരവാദിത്തമെന്ന് ഗോവിന്ദൻ

ആർഎസ്എസ് നേതാവും എഡിജിപിയും തമ്മിൽ നടത്തിയ കൂടിക്കാഴ്ച ദുരൂഹമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ‘എൽഡിഎഫ് ചെലവിൽ ഒരു ഉദ്യോഗസ്ഥനും അങ്ങനെ ചർച്ച നടത്തേണ്ട. വിജ്ഞാന ഭാരതി പ്രതിനിധിക്ക് ഒപ്പം എന്ത് വിജ്ഞാനം പങ്കുവയ്ക്കാനാണോ എഡിജിപി പോയത്? കൂടിക്കാഴ്ചയുടെ വിവരം ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കണം. ആർഎസ്എസിനും എൽഡിഎഫിനുമിടയിൽ ഒരു ആശയ ചർച്ചയുമില്ല. എഡിജിപിയും ആഎസ്എസ് നേതാവും ഇടതു ചെലവിൽ ചർച്ച നടത്തേണ്ട. ഇക്കാര്യത്തിൽ അന്വേഷണം വേണം.’ ബിനോയ് വിശ്വം പറഞ്ഞു. കൂടിക്കാഴ്ച നടന്നെങ്കിൽ അത് ഗൗരവതരമെന്ന്…

Read More

വഖഫ് ഭേദഗതി ബില്ലില്‍; സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ ആദ്യ യോഗം ഇന്ന്

വഖഫ് ഭേദഗതി ബില്ലില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതിയുടെ ആദ്യ യോഗം ഇന്ന് ചേരും. ജഗദാംബിക പാല്‍ എം പി അധ്യക്ഷനായ സമിതിയില്‍ 31 അംഗങ്ങളാണുള്ളത്. ലോക് സഭയില്‍ നിന്ന് 21 അംഗങ്ങളും, രാജ്യസഭയില്‍ നിന്ന് പത്തംഗങ്ങളും സമിതിയിലുണ്ട്. നിയമ, ന്യൂനപക്ഷ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍ നിയമ ഭേദഗതിയെ കുറിച്ച് ജെപിസി അംഗങ്ങളുമായി ചര്‍ച്ച നടത്തും. ഇക്കഴിഞ്ഞ പാര്‍ലമെന്‍റ് സമ്മേളനത്തില്‍ അവതരിപ്പിച്ച ബില്ലിനെതിരെ ഭരണപക്ഷത്ത് നിന്ന് കൂടി എതിര്‍പ്പ് ഉയര്‍ന്നതോടെയാണ് സൂക്ഷ്മപരിശോധനക്കായി ജെപിസിക്ക് വിട്ടത്.  

Read More

കുരങ്ങ് പനി വ്യാപനം: നിരീക്ഷണ സംവിധാനങ്ങൾ ശക്തമാക്കാൻ സംസ്ഥാനങ്ങളോട് കേന്ദ്രം

കുരങ്ങ് പനി രാജ്യത്ത് വ്യാപകമാവുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. പ്രധാനമന്ത്രി സാഹചര്യം നിരീക്ഷിക്കുന്നുവെന്ന് പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര യോഗത്തിൽ അറിയിച്ചു. കുരങ്ങ് പനിക്കെതിരെ പ്രതിരോധ സംവിധാനങ്ങളും നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കാൻ സംസ്ഥാനങ്ങൾക്ക് യോഗത്തിൽ പികെ മിശ്ര നിർദേശം നൽകി. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കൂടുതൽ പരിശോധന ലാബുകൾ സജ്ജമാക്കണമെന്നും നിർദ്ദേശം നൽകി.

Read More

 മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്ക: സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് യോഗം

 മുല്ലപ്പെരിയാർ അണക്കെട്ടിൻ്റെ സുരക്ഷ സംബന്ധിച്ച ആശങ്കകൾക്കിടെ, സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി റോഷി അഗസ്റ്റിൻ്റെ നേതൃത്വത്തിൽ ഇടുക്കി കളക്ട്രേറ്റിൽ ഇന്ന് യോഗം. ഡാം തുറക്കേണ്ടി വന്നാൽ സ്വീകരിക്കേണ്ട മുൻകരുതലുകളും പുതിയ ഡാം വേണമെന്ന കേരളത്തിൻ്റെ ആവശ്യത്തിൽ കൈക്കൊള്ളേണ്ട തുടർ നടപടികളും യോഗം ചർച്ച ചെയ്യും. ഡാം ഡീകമ്മീഷൻ ചെയ്യണമെന്ന ആവശ്യം കേരള എംപിമാർ പാർലമെൻറിൽ ഉന്നയിച്ചിരുന്നു. ഡാമിൻ്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്ക പരത്തുന്ന പ്രചാരണങ്ങൾ സാമൂഹിക മാധ്യമങ്ങളിലും സജീവമാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്ന ആവശ്യമുന്നയിച്ച് വിവിധ…

Read More