റോഡ് സുരക്ഷാ യോഗത്തിൽ എസ്പിക്ക് പകരം എസ്‌ഐ വന്നു; തിരിച്ചയച്ച് കളക്ടർ

റോഡ് സുരക്ഷാ യോഗത്തിൽ നിന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി വിട്ട് നിന്നു. പത്തനംതിട്ട ജില്ലയിലെ റോഡ് സുരക്ഷാ യോഗത്തിലാണ് എസ്പി പങ്കെടുക്കാതെ അസോസിയേഷൻ നേതാവായ എസ്‌ഐയെ അയച്ചത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന യോഗത്തിൽ എസ്പി തന്നെ പങ്കെടുക്കണമെന്ന് നിലപാടെടുത്ത ജില്ലാ കളക്ടർ എസ്‌ഐയെ തിരിച്ചയച്ചു. ബുധനാഴ്ച ആയിരുന്നു ജില്ലാതല റോഡ് സുരക്ഷ അവലോകനയോഗം. ലക്ഷങ്ങളുടെ ഫണ്ട് വിനിയോഗം അടക്കം സുപ്രധാന തീരുമാനമെടുക്കേണ്ട യോഗത്തിലാണ് ജില്ലാ പൊലീസ് മേധാവി പങ്കെടുക്കാതിരുന്നത്.

Read More

‘യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോടെയുള്ള പരാമർശം; അഴിമതിയിൽ ഇടപ്പെട്ടത് ജനപ്രതിനിധി എന്ന നിലയിൽ’: പി പി ദിവ്യ

എഡിഎം കെ നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വാദം കേൾക്കുന്നു. കെ വിശ്വനാണ് പി.പി ദിവ്യക്ക് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ. യാത്രയയപ്പ് യോഗത്തിൽ നടത്തിയത് നല്ല ഉദ്ദേശത്തോട് കൂടിയ പരാമർശമെന്ന് ദിവ്യയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. അഴിമതി കാണുമ്പോൾ ഇടപെടേണ്ടത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്തമാണ്, അഴിമതിക്കെതിരെയുള്ള സന്ദേശമാണെന്ന് കരുതിയാണ് പരസ്യമായി യോഗത്തിൽ പ്രതികരിച്ചതെന്നും ജനങ്ങൾ ആഗ്രഹിക്കുന്ന…

Read More

ഒക്ടോബർ 6ന് പ്രശാന്തനും നവീനും കണ്ടുമുട്ടി; സിസിടിവി ദൃശ്യം പുറത്ത്

മുൻ എഡിഎം നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്.  ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തു വന്നത്. പരാതിക്കാരനായ പ്രശാന്തൻ ബൈക്കിലും നവീന്‍ ബാബു നടന്നുമാണ് വരുന്നത്. പള്ളിക്കരയിലെ ക്വാർട്ടേഴ്‌സിന്റെ മുന്നിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടുകയും സംസാരിക്കുകയും ചെയ്തത്. ഇരുവരും റോഡില്‍ നിന്നു സംസാരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. പെട്രോള്‍ പമ്പിന്റെ എന്‍ഒസി ലഭിക്കാന്‍ പ്രശാന്തൻ, നവീന്‍ ബാബുവിന് 98,500 രൂപ നല്‍കിയെന്ന് പറയുന്ന ദിവസത്തെ ദൃശ്യങ്ങളാണിത്. അതേസമയം,…

Read More

സൗ​ദി കിരീടാവകാശിയും ഈജിപ്ഷ്യൻ പ്രസിഡൻ്റും തമ്മിൽ കൂടിക്കാഴ്ച നടത്തി

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​നും ഈ​ജി​പ്​​ഷ്യ​ൻ പ്ര​സി​ഡ​ന്റ്​ അ​ബ്​​ദു​ൽ ഫ​ത്താ​ഹ്​ അ​ൽ​സീ​സി​യും ച​ർ​ച്ച ന​ട​ത്തി. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​ന് ഈ​ജി​പ്തി​ലെ​ത്തി​യ കി​രീ​ടാ​വ​കാ​ശി​ക്ക്​ കെ​യ്​​റോ​വി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ്​ ച​ർ​ച്ച ന​ട​ന്ന​ത്.പ്രാ​ദേ​ശി​ക സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ച്, പ്ര​ത്യേ​കി​ച്ച് ഗ​സ്സ​യി​ലെ​യും ല​ബ​നാ​നി​ലെ​യും സ്ഥി​തി​ഗ​തി​ക​ൾ ഇ​രു​വ​രും വി​ല​യി​രു​ത്തി. സം​ഘ​ർ​ഷ​ഭ​രി​ത​മാ​യ നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​​ന്റെ ഗൗ​ര​വ​ത്തെ​യും ആ​ക്ര​മ​ണം നി​ർ​ത്തേ​ണ്ട​തി​​ന്റെ ആ​വ​ശ്യ​ക​ത​യെ​യും കു​റി​ച്ച് ഇ​രു നേ​താ​ക്ക​ൾ​ക്കു​മി​ട​യി​ൽ ധാ​ര​ണ​യു​ണ്ടാ​യി. അ​ന്താ​രാ​ഷ്​​ട്ര പ്ര​മേ​യ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ​ര​മാ​ധി​കാ​ര ഫ​ല​സ്തീ​ൻ രാ​ഷ്​​ട്രം സ്ഥാ​പി​ക്ക​ണ​മെ​ന്ന് ഇ​രു നേ​താ​ക്ക​ളും ഊ​ന്നി​പ്പ​റ​ഞ്ഞു. സു​സ്ഥി​ര​മാ​യ രീ​തി​യി​ൽ മേ​ഖ​ല​യി​ൽ ശാ​ന്ത​ത​യും സ​മാ​ധാ​ന​വും സു​ര​ക്ഷി​ത​ത്വ​വും…

Read More

ഭീകരാക്രമണത്തിൽ രാജ്യം പ്രതിസന്ധിയിലായപ്പോൾ തലയുയർത്തി നിന്നയാളാണ് രത്തൻ ടാറ്റ: അനുസ്മരിച്ച് കമൽ

അന്തരിച്ച വ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പിന്റെ ചെയര്‍മാനുമായ രത്തന്‍ ടാറ്റയ്ക്ക് ആദരാഞ്ജലികളർപ്പിച്ച് നടൻ കമൽഹാസൻ. താൻ ജീവിതത്തിലുടനീളം അനുകരിക്കാന്‍ ശ്രമിച്ചയാളാണ് രത്തൻ ടാറ്റയെന്ന് കമൽഹാസൻ പറഞ്ഞു. ദേശീയ നിധിയാണ് രത്തൻ ടാറ്റയെന്നും സാമൂഹികമാധ്യമമായ എക്സിൽ കമൽഹാസൻ കുറിച്ചു. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് ശേഷം താജ് ഹോട്ടലില്‍ വെച്ച് അദ്ദേഹത്തെ കണ്ടകാര്യവും നടൻ ഓർത്തെടുക്കുന്നുണ്ട്. രത്തന്‍ ടാറ്റ എന്റെ ഹീറോ ആയിരുന്നു. ജീവിതത്തിലുടനീളം ഞാന്‍ അനുകരിക്കാന്‍ ശ്രമിച്ചയാള്‍. രാഷ്ട്രനിർമാണത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ ആധുനിക ഇന്ത്യയുടെ കഥയിൽ എക്കാലവും പതിഞ്ഞുകിടക്കുമെന്നും…

Read More

ബിജെപി അധികാരത്തിലെത്തുമെന്ന് പ്രസംഗം; പിന്നാലെ രാഹുൽ ഗാന്ധിയുടെ വേദിയിലെത്തി കോൺഗ്രസിൽ ചേർന്ന് അശോക് തൻവർ

ബിജെപി അധികാരത്തിലെത്തുമെന്ന് പാർട്ടി റാലിയിലും അമിത്ഷായുടെ യോഗത്തിലും പ്രസംഗിച്ച് ഒരു മണിക്കൂർ തികയും മുൻപ് ബിജെപി നേതാവ് കോൺഗ്രസിൽ ചേർന്നു. മുൻ എംപി അശോക് തൻവറാണ് ബിജെപിയെ ഞെട്ടിച്ച് കോൺഗ്രസിൽ ചേർന്നത്. അമിത് ഷായുടെ യോഗത്തിന് ശേഷം രാഹുൽ ഗാന്ധി പങ്കെടുത്ത പരിപാടിയുടെ വേദിയിലെത്തിയാണു തൻവർ പിന്തുണ അറിയിച്ചത്. സംഘടന ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ഭൂപീന്ദർ ഹൂഡ എന്നിവർ ചേർന്ന് തൻവറിനെ സ്വീകരിച്ചു. ഹരിയാനയിലെ പ്രധാന ദലിത് നേതാക്കളിലൊരാളാണ് തൻവർ. നേരത്തെ കോൺഗ്രസ് നേതാവായിരുന്നു. പിന്നീട്…

Read More

ഇസ്രയേലിൽ ഇറാന്റെ മിസൈൽ ആക്രമണം; യോഗം വിളിച്ച് യുഎൻ, ഇന്ത്യക്കാർക്ക് ജാഗ്രതാനിർദേശം

ഇസ്രായേലിലെ ഇറാന്റെ മിസൈൽ ആക്രമണത്തിന് പിന്നാലെ സ്ഥിതി നിരീക്ഷിച്ച് ലോക രാജ്യങ്ങൾ. ഇസ്രായേൽ സൈന്യവുമായി സഹകരിച്ച് ഇറാന്റെ ആക്രമണത്തെ പ്രതിരോധിച്ചുവെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ബൈഡനും കമല ഹാരിസും ദേശീയ സുരക്ഷാ കൗൺസിലുമായി അടിയന്തര യോഗം ചേർന്നു. ഇസ്രയേലിന്റെ തുടർ നടപടികളെക്കുറിച്ച്, അമേരിക്ക, ഇസ്രയേൽ സർക്കാരുമായി ചർച്ച നടത്തുമെന്ന് സുരക്ഷ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവൻ വ്യക്തമാക്കി. സംഘർഷത്തിന് പിന്നാലെ ന്യൂയോർക്കിൽ യുഎൻ രക്ഷാസമിതി ഇന്ന് അടിയന്തിര യോഗം ചേരും. മേഖലയിൽ ഉടൻ വെടിനിർത്തൽ നടപ്പാക്കണമെന്ന് യുഎൻ സെക്രട്ടറി…

Read More

‘ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം’; ഡിജിപിക്ക് നൽകിയ മൊഴിയിൽ അവർത്തിച്ച് എഡിജിപി

ആർ.എസ്.എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച സ്വകാര്യ സന്ദർശനം മാത്രമെന്നാവർത്തിച്ച് എഡിജിപി എം.ആർ അജിത്ത് കുമാർ. സുഹൃത്തിൻ്റെ ക്ഷണം സ്വീകരിച്ചാണ് തൃശൂരിൽ ദത്താ ന്ത്രേയുമായി കൂടികാഴ്ച നടത്തിയതെന്നും ഔദ്യോഗിക വാഹനം ഉപയോഗിച്ചിട്ടില്ലെന്നും ഡിജിപിക്ക് നൽകിയ മൊഴിയിൽ എഡിജിപി പറഞ്ഞു. കോവളത്ത് ഒരു മാധ്യമ സ്ഥാപനത്തിൻ്റെ കോൺക്ലേവിൽ പങ്കെടുക്കാൻ ക്ഷണമുണ്ടായിരുന്നുവെന്നും അതിനിടെയാണ് റാം മാധവിനെ കണ്ടതെന്നുമാണ് രണ്ടാമത്തെ കൂടിക്കാഴ്ചയിലെ വിശദീകരണം. റാം മാധവുമായുണ്ടായത് വ്യക്തിപരമായ പരിചയപ്പെടൽ മാത്രമായിരുന്നുവെന്നും ഒപ്പം സുഹൃത്തായ ജയകുമാർ അല്ലാതെ മറ്റാരും ഉണ്ടായിരുന്നില്ലെന്നും എഡിജിപി മൊഴി നൽകി. അതേസമയം…

Read More

എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ച; അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ

എഡിജിപി- ആർഎസ്എസ് നേതാക്കൾ കൂടിക്കാഴ്ചയിൽ അന്വേഷണത്തിന് ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ഡിജിപിക്കാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയത്. 2 പ്രമുഖ ആർഎസ്എസ് നേതാക്കളുമായി എഡിജിപി നടത്തിയ കൂടിക്കാഴ്ചയെ കുറിച്ചാണ് അന്വേഷണം നടക്കുക. നേരത്തെ, മുന്നണിയോഗത്തിൽ മുഖ്യമന്ത്രി അന്വേഷണം പറഞ്ഞിട്ടും ഉത്തരവിറക്കിയിരുന്നില്ല. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും. എഡിജിപിയുടെ സുഹൃത്തായ ആർഎസ്എസ് നേതാവ് ജയകുമാറിന്റെ മൊഴി വൈകാതെ രേഖപ്പെടുത്തും. ഇതിനായി ജയകുമാറിന് നോട്ടീസ് നൽകി. ഇന്നലെയാണ് നോട്ടീസ് നൽകിയത്.

Read More

‘ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താറുണ്ട്’; മോദിക്കൊപ്പമുള്ള ചിത്രവുമായി ജോ ബൈഡൻ

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലെ ചിത്രങ്ങൾ പങ്കുവച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. എപ്പോഴെല്ലാം മോദിയുമായി ഒരുമിച്ചിരുന്നിട്ടുണ്ടോ അപ്പോഴെല്ലാം പരസ്പര സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താറുണ്ടെന്നും അദ്ദേഹം എക്സിൽ കുറിച്ചു. ‘‘ചരിത്രത്തിലെ ഏതു സമയത്തേക്കാളും ശക്തവും ചലനാത്മകവുമാണ് നിലവിൽ ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം. ‌‌പ്രധാനമന്ത്രി മോദി, നമ്മൾ ഒരുമിച്ച് ഇരിക്കുമ്പോഴെല്ലാം, സഹകരണത്തിനുള്ള പുതിയ മേഖലകൾ കണ്ടെത്താനുള്ള നമ്മുടെ കഴിവിൽ ഞാൻ അദ്ഭുതപ്പെടാറുണ്ട്. ഇന്നും അതിൽനിന്ന് വ്യത്യസ്തമായിരുന്നില്ല.” പ്രസിഡന്റ് ബൈഡൻ പറഞ്ഞു. മോദിക്കൊപ്പം വിദേശകാര്യമന്ത്രി എസ്.ജയശങ്കർ, വിദേശകാര്യ…

Read More