മൂന്ന് ദിവസമായിട്ടും ചോദ്യങ്ങൾക്ക് ഉത്തരമില്ല: കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ

മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി.വീണ എന്നിവരുമായി ബന്ധപ്പെട്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരം ലഭിക്കാത്ത സ്ഥിതിക്ക്, താൻ കണ്ടെത്തിയ ഉത്തരങ്ങളുമായി മാധ്യമങ്ങളെ കാണുമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സമൂഹമാധ്യമത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ‘ഉന്നയിച്ച ചോദ്യങ്ങൾക്ക് മൂന്നു ദിവസമായിട്ടും ഉത്തരമില്ലാത്ത നിലയ്ക്ക് ഞാൻ കണ്ടെത്തിയ ഉത്തരങ്ങളുമായി ഇന്നു വൈകിട്ട് മാധ്യമങ്ങളെ കാണും’- അദ്ദേഹം കുറിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ പരിശോധിക്കാനും അക്കൗണ്ട് വിവരങ്ങളും ആദായനികുതി വിവരങ്ങളും പുറത്തുവിടാനും തയാറുണ്ടോ…

Read More