മീററ്റില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണു: 10 പേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് പത്തുപേര്‍ക്ക് ദാരുണാന്ത്യം. മീററ്റിലെ സാക്കിര്‍ കോളനിയിലെ മൂന്നുനില കെട്ടിടമാണ് തകര്‍ന്നത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുത്തെങ്കിലും പത്തുപേര്‍ മരിച്ചു. അഞ്ചുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലെ മനുഷ്യസാന്നിധ്യം കണ്ടെത്തിയത്. എന്‍.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., അഗ്നിശമന സേന, പോലീസ് തുടങ്ങിയവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. പ്രദേശത്തെ മറ്റു കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ചും ആശങ്ക ഉയര്‍ത്തുന്നുണ്ട്. അപകടകാരണം സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നു. വിവിധ…

Read More

മരുമകളെ പീഡിപ്പിക്കാൻ ശ്രമം; തടയാൻ ശ്രമിച്ച മകന്റെ തല അടിച്ച് പൊളിച്ചു, പ്രതിയായ ഭർതൃപിതാവ് അറസ്റ്റിൽ

മരുമകളെ പീഡിപ്പിക്കാൻ ശ്രമിച്ച ഭർതൃ പിതാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ഭാര്യയെ ഉപദ്രവിക്കുന്നതുകണ്ട് തടയാന്‍ ശ്രമിച്ച മകന്‍റെ തല പിതാവ് അടിച്ചുപൊളിച്ചു. താൻ മുറിയിൽ ഉറങ്ങുകയായിരുന്നുവെന്നും ഭാര്യ വീട്ടുജോലികൾ ചെയ്യുകയായിരുന്നുവെന്നും മകൻ പൊലീസ് സ്‌റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.അതിനിടെ, തന്‍റെ പിതാവ് മരുമകളെ പിടിച്ച് മുറിയിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് മകന്‍ പറഞ്ഞു. ഭാര്യ ഒച്ചവച്ചപ്പോള്‍ യുവാവ് രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിതാവ് മകനെ ആക്രമിക്കുകയും വടികൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തു. ബഹളം കേട്ടെത്തിയ അയല്‍വാസികളാണ്…

Read More