
കേരളാ ബാങ്കിലെ പണയ സ്വര്‍ണ മോഷണം: മുന്‍ ഏരിയാ മാനേജര്‍ മീരാ മാത്യു അറസ്റ്റിൽ
കേരള ബാങ്കിലെ പണയ സ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മനേജര്‍ ചേര്‍ത്തല സ്വദേശി മീരാ മാത്യു അറസ്റ്റില്‍. കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഇവരെ പട്ടണക്കാട് പൊലീസാണ് ഇന്ന് അറസ്റ്റ് ചെയ്തത്. ചേര്‍ത്തലയില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ പൊലീസ് സ്റ്റേഷനുകളിലായി നാലു ശാഖകളിൽ പണയ സ്വര്‍ണം മോഷണ കേസുകളാണ് ഇവര്‍ക്കെതിരെ എടുത്തിരുന്നത്. കേരളാ ബാങ്കിന്റെ നാലു ശാഖകളില്‍ നിന്നായി 335.08 ഗ്രാം സ്വര്‍ണം നഷ്ടപ്പെട്ടതായാണ് പൊലീസ് റിപ്പോര്‍ട്ട്. ബാങ്കുകളുടെ ശാഖാ മാനേജര്‍മാര്‍ ചേര്‍ത്തല, പട്ടണക്കാട്,…