
ലോഹിയേട്ടനെ കാണിക്കാൻ കൊണ്ട് പോകണം, മീര ജാസ്മിന്റെ അച്ഛനോട് പറഞ്ഞപ്പോൾ ദേഷ്യപ്പെട്ടു; ബ്ലെസി പറയുന്നു
മലയാളികൾക്ക് പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ തുടരെ ലഭിച്ച മീര ജാസ്മിൻ തമിഴിലും തെലുങ്കിലും ശ്രദ്ധിക്കപ്പെട്ടു. സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര ജാസ്മിൻ അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. ലോഹിതദാസ് ഒരുക്കിയ ചിത്രത്തിൽ ദിലീപായിരുന്നു നായകൻ. സൂത്രധാരനിൽ സംഹസംവിധായകനായിരുന്നു സംവിധായകൻ ബ്ലെസി. മീര സിനിമാ രംഗത്തേക്ക് കടന്ന് വന്നതിനെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ ബ്ലെസി. സഫാരി ടിവിയിലാണ് സംവിധായകൻ ഓർമകൾ പങ്കുവെച്ചത്. ഒരിക്കൽ ഡെന്റൽ ക്ലിനിക്കിൽ ഞാനും ഭാര്യയും കൂടി പോയപ്പോൾ അവിടെ നമ്മുടെ ചർച്ചിൽ…