
എല്ലാ റിലേഷനിലും അടിവയറ്റിൽ ബട്ടർഫ്ലെെകളാെന്നും പറക്കില്ല; മീനാക്ഷി
സിനിമാ രംഗത്ത് സജീവ സാന്നിധ്യമായിക്കൊണ്ടിരിക്കുകയാണ് നടി മീനാക്ഷി രവീന്ദ്രൻ. നടിയുടെ ഒന്നിലേറെ സിനിമകളാണ് അടുത്തിടെ പുറത്തിറങ്ങിയത്. നായികാ വേഷങ്ങൾ അല്ലെങ്കിലും മീനാക്ഷി ചെയ്യുന്ന കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെടുന്നുണ്ട്. കോമഡി അനായാസം ചെയ്യാൻ മീനാക്ഷിക്ക് കഴിയുന്നുണ്ടെന്ന് പ്രേക്ഷകർ പറയുന്നു. നായികാ നായകൻ, ഉടൻ പണം എന്നീ ഷോകളിലൂടെ ജനപ്രീതി നേടിയ ശേഷമാണ് മീനാക്ഷി സിനിമാ രംഗത്തേക്ക് കടന്ന് വരുന്നത്. മീനാക്ഷി നൽകിയ ഒരു അഭിമുഖമാണിപ്പോൾ ശ്രദ്ധ നേടുന്നത്. തന്റെ പ്രണയങ്ങളെക്കുറിച്ചാണ് മീനാക്ഷി തുറന്ന് സംസാരിച്ചത്. പ്രണയം തകർന്നാലും വീണ്ടും അത്തരം…