
കുടുംബത്തിനു പ്രാധാന്യം നൽകി… വിട്ടുനിന്നു; നല്ല കഥാപാത്രങ്ങൾ കിട്ടിയാൽ തിരിച്ചുവരും: മീനാക്ഷി
വെള്ളിനക്ഷത്രം സിനിമയിൽ യക്ഷിയായി അഭിനയിച്ച മീനാക്ഷിയെ മലയാളികൾ മറക്കില്ല. വർഷങ്ങളായി സിനിമയിൽനിന്നു വിട്ടുനിൽക്കുകയായിരുന്നു നടി. അടുത്തിടെ അഭിമുഖത്തിൽ താൻ എവിടെയായിരുന്നുവെന്നും സിനിമയിലേക്കു തിരിച്ചുവരാൻ ആഗ്രഹിക്കുന്നതായും പറഞ്ഞത്. മീനാക്ഷിയുടെ വാക്കുകൾ: ഞാൻ സിനിമയിൽ വിട്ടുപോയതിനെക്കുറിച്ച് ഗോസിപ്പുകളും വന്നിരുന്നു. വീട്ടുകാർ കാരണമാണെന്നും അതല്ല പഠിക്കാൻ പോയതാണെന്നുമൊക്കെ പ്രചരിച്ചു. സിനിമ ഉപേക്ഷിക്കാനുണ്ടായ കാരണം ഞാൻ കുടുംബത്തിന് പ്രധാന്യം കൊടുത്തതുകൊണ്ട് മാത്രമാണ്. ഞാൻ എൻറെ ആത്മാവും ശരീരവും കുടുംബത്തിനാണ് കൊടുത്തത്. ഞങ്ങൾ ഒത്തിരി യാത്രകൾ പോകാറുണ്ട്. ഞാൻ അതൊക്കെയാണ് ആസ്വദിക്കാറുള്ളത്. ഞാൻ അഭിനയിക്കാൻ…