
കല്യാണം കഴിച്ചപ്പോൾ വിചാരിച്ചു ഇനി അഭിനയിക്കണ്ട, കുടുംബമായി ജീവിക്കാമെന്ന്, കൂടുതൽ അവസരങ്ങൾ വരുമെന്ന് പ്രതീക്ഷിച്ചില്ല; മീന
സിനിമയിൽ മറ്റൊരു നടിക്കും ലഭിക്കാത്ത ഭാഗ്യം തനിക്ക് കിട്ടിയിട്ടുണ്ടെന്ന് നടി മീന. ഒരു വേദിയിൽ വച്ച് നടൻ വിജയ് പറഞ്ഞ കാര്യം ഇപ്പോഴും അഭിമാനത്തോടെയാണ് ഓർക്കുന്നതെന്നും അവർ പറഞ്ഞു. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ എത്തിയപ്പോൾ അച്ഛനും അമ്മയും ഒരുപാട് കാര്യങ്ങൾക്ക് പരിഭ്രമിച്ചിട്ടുണ്ടെന്നും മീന പറഞ്ഞു. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മീന ഇക്കാര്യങ്ങൾ പറഞ്ഞത്. ‘ഒരു വേദിയിൽ വച്ച് നടൻ വിജയ് എന്റെ ആരാധകനാണെന്ന് പറഞ്ഞിരുന്നു. അത് കേട്ടപ്പോൾ എനിക്ക് വലിയ അഭിമാനമാണ്…