ഹജ്ജ് പെർമിറ്റ് ഇല്ലാത്തവരെ തടയും ; മീഖാത്തുകളിൽ പ്രത്യേക സേനയെ വിന്യസിച്ചു

ഹ​ജ്ജ്​ അ​നു​മ​തി പ​ത്രം ഇ​ല്ലാ​ത്ത തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ് ത​ട​യാ​ൻ മീ​ഖാ​ത്തു​ക​ളി​ൽ പ്ര​ത്യേ​ക സേ​ന​യു​ണ്ടാ​കു​മെ​ന്ന്​ പൊ​തു​സു​ര​ക്ഷ മേ​ധാ​വി​യും ഹ​ജ്ജ് സു​ര​ക്ഷ ക​മ്മി​റ്റി ത​ല​വ​നു​മാ​യ ലെ​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ മു​ഹ​മ്മ​ദ് അ​ൽ​ബ​സ്സാ​മി പ​റ​ഞ്ഞു. മ​ക്ക​യി​ൽ ഹ​ജ്ജ്​ സു​ര​ക്ഷ​മേ​ധാ​വി​ക​ളു​ടെ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. സു​ര​ക്ഷ​യും ക്ര​മ​സ​മാ​ധാ​ന​വും ത​ക​ർ​ക്കു​ന്ന എ​ന്തും നേ​രി​ടാ​ൻ സു​ര​ക്ഷാ​സേ​ന സ​ജ്ജ​മാ​ണ്. തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​ന്ന എ​ല്ലാ കാ​ര്യ​ങ്ങ​ളും ത​ട​യും. ഹ​ജ്ജി​ന്റെ ഉ​ദ്ദേ​ശ്യ​ങ്ങ​ൾ​ക്കാ​യി പൂ​ർ​ണ​മാ​യും സ്വ​ന്ത​ത്തെ സ​മ​ർ​പ്പി​ക്കാ​ൻ തീ​ർ​ഥാ​ട​ക​രോ​ട്​ പൊ​തു​സു​ര​ക്ഷ മേ​ധാ​വി ആ​ഹ്വാ​നം ചെ​യ്തു. തീ​ർ​ഥാ​ട​ക​രു​ടെ​യും മ​ശാ​ഇ​റു​ക​ളു​ടെ​യും രാ​ജ്യ​ത്തി​​ന്റെ​യും സു​ര​ക്ഷ ചു​വ​പ്പ്…

Read More