‘ഏകാഗ്രമായിരിക്കൂ, ഫോൺ മാറ്റി വെക്കൂ’; മോദിയുടെ ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനം തുടരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എക്‌സ് ഹാൻഡിലിൽ വന്ന ട്വീറ്റിനെ പരിഹസിച്ച് കോൺഗ്രസ്. 2023-24 സാമ്പത്തികവർഷത്തിന്റെ നാലാം പാദത്തിലുണ്ടായ ജി.ഡി.പി. വളർച്ചയെ കുറിച്ചാണ് നരേന്ദ്ര മോദി ധ്യാനത്തിനിടെ ട്വീറ്റ് ചെയ്തത്. 2023-24 സാമ്പത്തിക വർഷം രാജ്യം 8.2 ശതമാനം വളർച്ച നേടിയെന്നും രാജ്യത്തെ കഠിനാധ്വാനം ചെയ്യുന്ന ജനങ്ങൾക്ക് അതിന് നന്ദി പറയുന്നുവെന്നുമാണ് മോദി എക്സിൽ കുറിച്ചത്. ‘ഏകാഗ്രമായിരിക്കൂ മോദി ജീ, ഫോൺ ദൂരെ മാറ്റി വെക്കൂ’ എന്നാണ് മോദിയുടെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് കെ.പി.സി.സിയുടെ ഔദ്യോഗിക…

Read More

രാത്രി കുടിച്ചത് വെറും ചൂടുവെള്ളം, കാവി വസ്ത്രം രുദ്രാക്ഷ മാല; ധ്യാനത്തിലിരിക്കുന്ന മോദിയുടെ ചിത്രങ്ങൾ

കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രങ്ങൾ പുറത്ത്. കാവി നിറത്തിലുളള വസ്ത്രമണിഞ്ഞ നരേന്ദ്രമോദി സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുൻപിലിരുന്ന ധ്യാനിക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്കൊടുവിലാണ് 45 മണിക്കൂർ ധ്യാനിക്കാനായി അദ്ദേഹം കഴിഞ്ഞ ദിവസം കന്യാകുമാരിയിൽ എത്തിയത്. ജൂൺ ഒന്ന് ഉച്ചവരെയാണ് ധ്യാനം. 1892ൽ സ്വാമി വിവേകാനന്ദൻ ഇവിടെ മൂന്ന് ദിവസം ധ്യാനമിരുന്നിരുന്നു. അദ്ദേഹം ധ്യാനമിരുന്ന സ്ഥലത്തെ ശ്രീപാദ മണ്ഡപം എന്ന് അറിയപ്പെട്ടു. ഐതീഹ്യമനുസരിച്ച് പാർവ്വതി ദേവി ശിവ ഭഗവാനുവേണ്ടി…

Read More