
ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം ജോലിക്ക് അനുമതി
ദുബൈയിൽ സന്ദർശകരായി എത്തുന്ന ആരോഗ്യ പ്രവർത്തകർക്ക് മൂന്നുമാസം പ്രാക്ടീസ് ചെയ്യാനുള്ള ഹൃസ്വകാല അനുമതി നൽകുമെന്ന് ദുബൈ ഹെൽത്ത് അതോറിറ്റി. ദുബൈ വേൾഡ് ട്രേഡ് സെൻററിലെ ‘അറബ് ഹെൽത്ത് കോൺഗ്രസി’ലാണ് ഇക്കാര്യം അധികൃതർ വെളിപ്പെടുത്തിയത്. അടിയന്തരഘട്ടങ്ങളും അത്യാഹിതങ്ങളും ദുരന്തങ്ങളും കൈകാര്യം ചെയ്യുന്നതിന് പ്രദേശിക ആരോഗ്യ സംവിധാനങ്ങൾ പൂർണ സജ്ജമായിരിക്കാൻ വേണ്ടിയാണ് സംവിധാനം ലക്ഷ്യമിടുന്നത്. എമിറേറ്റിലെ ആരോഗ്യ സേവന സംവിധാനങ്ങളിൽ മെഡിക്കൽ പ്രഫഷനലുകളുടെ സാന്നിധ്യം ആവശ്യത്തിന് ഉറപ്പുവരുത്താനും പദ്ധതി ഉപകരിക്കും. താൽക്കാലികമായി അനുവദിക്കുന്ന പെർമിറ്റ് തൊഴിൽ തേടുന്നവർക്കും ആശുപത്രികൾക്കും വലിയ…