
മെഡിസെപ്പ്; പെൻഷനേഴ്സ് യൂണിയന്റെ പട്ടിക ആധികാരിക രേഖയല്ല – മനുഷ്യാവകാശ കമ്മീഷൻ
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ പ്രസിദ്ധീകരിച്ച മെഡിസെപ്പ് ആനുകൂല്യം ലഭിക്കുന്ന ആശുപത്രികളുടെ പട്ടിക ആധികാരിക രേഖയായി സ്വീകരിക്കാൻ കഴിയില്ലെന്ന് മനുഷ്യാവകാശ കമ്മീഷൻ.മെഡിസെപ്പ് വെബ് പോർട്ടലിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ആശുപത്രികളുടെ പട്ടിക മാത്രമാണ് ആധികാരിക രേഖയെന്നും കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി ഉത്തരവിൽ പറഞ്ഞു. പെൻഷനേഴ്സ് യൂണിയൻ പ്രസിദ്ധീകരിച്ച ലിസ്റ്റ് പ്രകാരം മെഡിസെപ്പ് എംപാനൽഡ് ആശുപത്രിയെന്ന നിലയിൽ ലൂർദ്ദ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ചികിത്സ തേടിയ തനിക്ക് ആശുപത്രി ബിൽ പാസാക്കി നൽകിയില്ലെന്നാരോപിച്ച് സർക്കാർ സർവ്വീസിൽ നിന്നും വിരമിച്ച…