ആശുപത്രി ബില്ലടക്കാന്‍ പണമില്ല; ചികിത്സയിലായിരുന്ന ഭാര്യയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി

ചികിത്സയിലായിരുന്ന ഭാര്യയുടെ ആശുപത്രി ബില്ലടക്കാന്‍ പണമില്ലാത്തതിനാല്‍ അമേരിക്കയില്‍ യുവാവ് ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. വെള്ളിയാഴ്ച രാത്രി 11:30-ന് റോണി വിഗ്‌സ് എന്ന യുവാവാണ് ഡയാലിസിസിന് വിധേയായിരുന്ന ഭാര്യയെ കൊലപ്പെടുത്തിയത്. അമേരിക്കയിലെ മുസോരിയിലെ സെന്റെര്‍ പോയിന്റ് മെഡിക്കല്‍ സെന്ററിലാണ് സംഭവം. ഭാര്യയുടെ ശബ്ദം പുറത്തുവരാതിരിക്കാനായി മൂക്കും വായും പോത്തിപ്പിടിച്ചായിരുന്ന കൊലപാതകം നടത്തിയത്. താന്‍ വിഷാദരോഗിയായിരുന്നുവെന്നും ഭാര്യയെ ശുശ്രൂഷിക്കാനോ ആശുപത്രി ചെലവുകള്‍ നടത്താനോ തനിക്ക് കഴിയുമായിരുന്നില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പ്രതി മൊഴിനൽകി. ഇതിനുമുമ്പും പല തവണ ഭാര്യയെ കൊല്ലാന്‍…

Read More

കോട്ടയം മെഡിക്കല്‍ കോളജിന് മുന്നിലെ കടയിൽ വൻ തീപിടിത്തം

കോട്ടയം മെഡിക്കൽ കോളേജിന് സമീപം പ്രൈവറ്റ് ബസ് സ്റ്റാൻഡിനു മുൻവശത്ത് കടയിൽ  വൻ തീപിപിടിത്തം. ബസ് സ്റ്റാൻഡിനു  എതിർവശത്തുള്ള കെട്ടിട സമുച്ചയത്തിലെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന കടയിലാണ്  തീപിടിത്തം ഉണ്ടായത്. കോട്ടയം അഗ്നി രക്ഷാ സേനയിലെ 4 യൂണിറ്റ് എത്തി രക്ഷാപ്രവർത്തനം നടത്തിയത്. ഇന്ന് രാവിലെ 9.45-ഓടുകൂടിയാണ് തീപിടിത്തമുണ്ടായത്. ആശുപത്രിയിലേക്ക് ആവശ്യമായ മെത്ത, പായ, മറ്റ് അവശ്യസാധനങ്ങൾ എല്ലാം വിൽക്കുന്ന കടയാണിത് . എളുപ്പത്തിൽ തീ പടരാനുള്ള സാധനങ്ങളാണ് കടയിൽ ഉണ്ടായിരുന്നത്. അതിനാൽ തന്നെ തീ ആളിപ്പടരുകയായിരുന്നു. 2…

Read More

തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡന്റ് ഡോക്ടർ വെള്ളനാട് സ്വദേശിനി അഭിരാമി ബാലകൃഷ്ണൻ (30) ആണു മരിച്ചത്. അമിത അളവിൽ അനസ്തേഷ്യ മരുന്ന് കുത്തിവച്ചതാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഉള്ളൂർ പി.ടി.ചാക്കോ നഗറിലെ ഫ്ലാറ്റിൽ മെ‍ഡിക്കൽ കോളജിലെ മറ്റു ഡോക്ടർമാക്കൊപ്പമാണ് അഭിരാമി വാടകയ്ക്കു താമസിച്ചിരുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്കു ഭക്ഷണത്തിനുശേഷം മുറിയിൽ കയറി വാതിലടിച്ച അഭിരാമിയെ ഏറെനേരം വിളിച്ചിട്ടും തുറക്കാത്തതിനെ തുടർന്നു നടത്തിയ പരിശോധനയിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ…

Read More

ഡോ.വന്ദന ദാസ് വധക്കേസ്: പ്രതി സന്ദീപിനു മാനസിക പ്രശ്‌നങ്ങളില്ലെന്നു മെഡിക്കൽ റിപ്പോർട്ട്

കൊട്ടാരക്കര ആശുപത്രിയിലെ ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിന് മാനസികാരോഗ്യ തകരാറില്ലെന്നു റിപ്പോർട്ട്. സന്ദീപിനെ രണ്ടുതവണയായി പരിശോധിച്ച വിദഗ്ധ സംഘങ്ങളുടേതാണു റിപ്പോർട്ട്. മാനസികാരോഗ്യത്തിനു പ്രശ്‌നമുണ്ടെന്നും അതിന്റെ പുറത്താണു കൊലപാതകം നടന്നതെന്നും ചൂണ്ടിക്കാട്ടി കേസിൽനിന്നും രക്ഷപ്പെടാൻ സന്ദീപ് ശ്രമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മാനസികാരോഗ്യ പരിശോധനയ്ക്കു സന്ദീപിനെ വിധേയനാക്കിയത്. യാതൊരു മാനസിക പ്രശ്‌നങ്ങളും സന്ദീപിന് ഇല്ലെന്നാണ് ഡോക്ടർമാരുടെ റിപ്പോർട്ട്. ആദ്യം പരിശോധിച്ച മെഡിക്കൽ സംഘത്തിന്റെ റിപ്പോർട്ടിനു പിന്നാലെ സന്ദീപിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിച്ചു പത്തു…

Read More

നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം: മന്ത്രി കെ.കൃഷ്ണന്‍കുട്ടിയെ ആലപ്പുഴ മെഡി. കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

 നവകേരളസദസ്സിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റ ആരോ​ഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.

Read More

കോഴിക്കോട് ഐസിയു പീഡനം: സിസിടിവി നിരീക്ഷണം ശക്തമാക്കാൻ ഉത്തരവ്

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഐസിയു പീഡന പരാതിയില്‍ നിന്നും പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന സംഭവത്തിലാണ് സുരക്ഷാവീഴ്ചയുണ്ടായത്.  ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വാര്‍ഡുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു. തൈറോയ്ഡ് ശസ്ത്രക്രിയക്ക് ശേഷം ഐസിയുവില്‍ പ്രവേശിപ്പിച്ച യുവതിയെ ശശീന്ദ്രന്‍ എന്ന അറ്റന്‍ഡര്‍ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. ഈ പരാതി പിന്‍വലിക്കാന്‍ ആശുപത്രിയിലെ അഞ്ച് ജീവനക്കാര്‍ സന്ദര്‍ശിച്ചു ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് അതിജീവിത ആരോഗ്യ വകുപ്പിനെ സമീപിക്കുകയായിരുന്നു….

Read More

മെഡിക്കല്‍ പിജി പ്രവേശനത്തിൽ നീറ്റ് കട്ട് ഓഫ് പൂജ്യമായി തുടരും

മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് കട്ട് ഓഫ് പൂജ്യമാക്കിയത് തുടരും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച്‌ അഭിഭാഷകൻ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാണിച്ചാണ് അഭിഭാഷകൻ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍ ആരോഗ്യമന്ത്രാലയത്തിന്റെ തീരുമാനം ഹര്‍ജിക്കാരനെ ബാധിക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ജനറല്‍ വിഭാഗത്തിന് 50 പെര്‍സന്റൈല്‍ ആയിരുന്നത് പൂജ്യമായിട്ടാണ് കുറച്ചത്. രാജ്യത്ത് മെഡിക്കല്‍ പി.ജി സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനെ തുടര്‍ന്നായിരുന്നു തീരുമാനം. ഇതോടെ എല്ലാവര്‍ക്കും പ്രവേശനം ലഭിക്കും. നീറ്റ്…

Read More

ഇന്നസെന്റിന്റെ നില അതീവ ​ഗുരുതരം: മെഡിക്കൽ ബുള്ളറ്റിൻ

നടനും മുൻ എം.പിയുമായ ഇന്നസെന്റിന്റെ ആരോ​ഗ്യനില അതീവ ​ഗുരുതരമായി തുടരുന്നു. അദ്ദേഹം ചികിത്സയിൽക്കഴിയുന്ന വി.പി.എസ് ലേക്ക്ഷോർ ആശുപത്രി ഞായറാഴ്ച രാവിലെ പുറത്തിറക്കിയ മെഡിക്കൽ ബുള്ളറ്റിനിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഗുരുതരമായ രോ​ഗാവസ്ഥകൾ പ്രകടമാണ്. അടിസ്ഥാന ആരോ​ഗ്യ സൂചകങ്ങളൊന്നും അനുകൂല നിലയിലല്ല. മെഡിക്കൽ സംഘത്തിന്റെ സൂക്ഷ്മനിരീക്ഷണത്തിൽ എക്മോ സപ്പോർട്ടിൽ തുടരുകയാണെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ചികിത്സയിലാണ്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് നില മോശമായതോടെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

Read More