
ജയ്പുരിൽ മെഡിക്കൽ വിദ്യാർഥിനിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് കുടുംബം; പരാതിയിൽ കേസെടുത്തു
ജയ്പുരിൽ മെഡിക്കൽ വിദ്യാർഥിനിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്റെ പരാതിയിൽ കേസെടുത്ത് പൊലീസ്. മെഡിക്കൽ കോളജിന്റെ കന്റീനിൽ വച്ച് മകൾ സിയയ്ക്ക് വിഷം നൽകിയെന്നാണ് അമ്മ രാജ്കുമാരിയുടെ പരാതി. സിയയുടെ കണ്ണുകളും നഖങ്ങളും ചുണ്ടും നീലനിറത്തിലായിരുന്നുവെന്നും മരണം വിഷം ഉള്ളിൽച്ചെന്നതു മൂലമാണെന്നും ഡോക്ടർമാർ അറിയിച്ചു. ഏപ്രിൽ 30ന് നടന്ന സംഭവത്തിൽ അമ്മയുടെ പരാതിയിൽ ഒക്ടോബർ 21ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മകളുടെ വനിതാ സുഹൃത്തും നാലു ആൺകുട്ടികളുമാണ് ഗൂഢാലോചനയുടെ പിന്നിലെന്നാണ് അമ്മയുടെ പരാതി. ഏപ്രിൽ 30ന്…