
മെഡിക്കൽ ഉപകരണ കരാറിൽ അഴിമതി; ഖത്തറിൽ ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും ശിക്ഷ
ഖത്തറിലെ ഹമദ് മെഡിക്കൽ കോർപറേഷനിലെ മെഡിക്കൽ ഉപകരണ കരാർ അഴിമതി കേസിൽ ഏഴ് ഇന്ത്യക്കാർ ഉൾപ്പെടെ 14 പേർക്ക് തടവും പിഴയും. ശിക്ഷിക്കപ്പെട്ടവരില്‍ 4 പേര്‍ ഹമദ് ആശുപത്രി ജീവനക്കാരാണ്ഹ. മദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ ഒരു ഉദ്യോഗസ്ഥാനും കരാർ കമ്പനിയിലെ ആറ് ജീവനക്കാരുമാണ് ശിക്ഷിക്കപ്പെട്ട ഇന്ത്യക്കാര്‍. നാല് വർഷം മുതൽ 14 വർഷം വരെ തടവാണ് ശിക്ഷ വിധിച്ചത്. സർക്കാർ ടെൻഡറുകളിൽ അഴിമതി, പൊതുപണത്തിന്റെ ദുരുപയോഗം, വിശ്വാസ വഞ്ചന, ഓഫീസ് ദുരുപയോഗം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്. ഹമദ്…