എംഎം ലോറൻസിന്റെ മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ഹൈക്കോടതി ശരിവച്ചു; മകളുടെ അപ്പീൽ സുപ്രീംകോടതി തള്ളി

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു കൊടുക്കാനുള്ള ഉത്തരവിനെതിരെ മകൾ ആശാ ലോറൻസ് നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. എല്ലാ വശവും പരിശോധിച്ചാണ് ഹൈക്കോടതി നടപടി എന്ന് കോടതി പറഞ്ഞു. ക്രിസ്തുമത വിശ്വാസികൾക്ക് മൃതദേഹം മെഡിക്കൽ പഠനത്തിന് നൽകുന്നതിൽ വിലക്കില്ലല്ലോ എന്ന് ചോദിച്ചുകൊണ്ടായിരുന്നു കോടതി അപ്പീൽ തള്ളിയത്. ലോറൻസിൻ്റെ മൃതദേഹം മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന പെൺമക്കളുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് മകൾ സുപ്രീംകോടതിയെ സമീപിച്ചത്. മൃതദേഹം കളമശ്ശേരി മെഡിക്കൽ…

Read More

ചാടിപ്പോയ പീഡനക്കേസ് പ്രതിയെ പിടികൂടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ചാടിപ്പോയ പീഡനക്കേസ് പ്രതിയെ പിടികൂടി. കാഞ്ഞിരംകുളം പുല്ലുവിള സ്വദേശി വിനുവിനെയാണ് പിടികൂടിയത്. തിരുവനന്തപുരം സെൻട്രൽ ജയിലിൽ നിന്ന് ചികിത്സക്ക് എത്തിച്ചപ്പോഴായിരുന്നു ഇയാൾ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ 11 മണിക്കായിരുന്നു ഇയാളെ മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തിച്ചത്. മെഡിക്കൽ കോളേജിൽ പ്രതികളുടെ ചികിത്സയ്ക്കായി പ്രത്യേക സെല്ല് തന്നെയുണ്ട്. ഇവിടെ നിന്നാണ് പോലീസിൻ്റെ കണ്ണ് വെട്ടിച്ച് ഇയാൾ പുറത്തുചാടിയത്. തുടർന്ന് പോലീസ് ന​ഗരത്തിലുടനീളം പരിശോധന നടത്തിയിരുന്നു. അങ്ങനെ ഏറെ നേരത്തെ തിരച്ചലിനുശേഷം ഇയാളെ മെഡിക്കൽ…

Read More

മെഡിക്കൽ കോളേജുകളുടെ വളപ്പിൽ പാസില്ലാതെ ഇനി രാത്രി തങ്ങാൻ അനുവദിക്കില്ല; ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്‌പേസ് ഓഡിറ്റ്

മെഡിക്കൽ കോളേജുകളുടെ വളപ്പിൽ ഇനി രാത്രിയിൽ പാസില്ലാതെ തങ്ങാൻ ആരെയും അനുവദിക്കില്ല. പൊലീസിൽ ഏല്പിക്കുകയും ചെയ്യും. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സ്പേസ് ഓഡിറ്റ് കൃത്യ ഇടവേളകളിൽ നടത്തും. കഴിഞ്ഞ ദിവസം മന്ത്രി വീണാജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. അനധികൃത കച്ചവടവും ആബുലൻസുകളുടെ അനധികൃത പാർക്കിംഗും അനുവദിക്കില്ല. അടിയന്തരഘട്ടങ്ങളിൽ വിളിക്കാൻ ജീവനക്കാർക്ക് ഏകീകൃത നമ്പർ വരും. ഫോൺ വഴി അലാറം പ്രവർത്തിപ്പിക്കുന്ന സംവിധാനമൊരുക്കും. അത്യാഹിത വിഭാഗത്തിൽ രണ്ട് പേരേയും വാർഡുകളിൽ ഒരാളേയും മാത്രമേ കൂട്ടിരിപ്പുകാരായി അനുവദിക്കൂ. രോഗികളുടെ…

Read More

സമരക്കാരെ അനുനയിപ്പിക്കാൻ സർക്കാർ നടപടി; മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ സമിതി

രാജ്യത്തെ മെഡിക്കൽ കോളജുകളിലെ സുരക്ഷ പരിശോധിക്കാൻ കേന്ദ്ര സർക്കാർ സമിതിയെ നിയോഗിച്ചു. ഡോക്ടർമാരുടെ സംഘടനകൾക്കും സംസ്ഥാന സർക്കാരിനും സമിതിയ്ക്കു മുൻപാകെ നിർദേശം സമർപ്പിക്കാം. ആർ.ജി കാർ മെഡിക്കൽ കോളജിലെ വനിതാ ഡോക്ടർ ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടതിനെ തുടർന്നുണ്ടായ പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് നടപടി. പണിമുടക്കുന്ന ഡോക്ടർമാർ പൊതുജന താൽപര്യാർഥം ജോലിയിൽ തിരികെ പ്രവേശിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രിലയം ആവശ്യപ്പെട്ടിട്ടുണ്ട്. സമരക്കാരെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നീക്കം. സമിതിയിൽ ആരൊക്കെ ഉൾപ്പെടുമെന്ന കാര്യം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല.

Read More

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കി; രോഗിയും ഒപ്പമുണ്ടായിരുന്ന ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും ലിഫ്റ്റ് പണിമുടക്കിയതിനെ തുടർന്ന് രോഗിയും ഒപ്പമുണ്ടായിരുന്ന വനിതാ ഡോക്ടറും ലിഫ്റ്റിൽ കുടുങ്ങി. അത്യാഹിത വിഭാഗത്തിൽ നിന്നും സി ടി സ്കാനിലേക്ക് പോകുന്ന ലിഫ്റ്റിലാണ് 2 പേരും കുടുങ്ങിയത്. ലിഫ്റ്റ് ഉളളിൽ നിന്നും തുറക്കാൻ കഴിയാതാകുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് ലിഫ്റ്റ് വീണ്ടും കേടായത്. ഡോക്ടർക്ക് ഒപ്പമുണ്ടായിരുന്ന രോഗി സ്ട്രക്ച്ചറിലായിരുന്നു. 10 മിനിറ്റോളമാണ് രണ്ട് പേരും ലിഫ്റ്റിൽ കുടുങ്ങിക്കിടന്നത്. എമർജൻസി അലാറം മുഴക്കുകയും ഡോക്ടർ ഫോണിൽ വിളിച്ചതും അനുസരിച്ചാണ് ജീവനക്കാരെത്തി ഇരുവരെയും പുറത്തേക്ക് എത്തിച്ചത്….

Read More

മെഡിക്കൽ കോളജ് ലിഫ്റ്റിൽ രോഗി കുടുങ്ങിയ സംഭവം ; മൂന്ന് ജീവനക്കാരെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി ഒന്നര ദിവസത്തോളം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടി. മൂന്ന് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് ലിഫ്റ്റ് ഓപറേറ്റര്‍മാര്‍, ഡ്യൂട്ടി സര്‍ജന്റ് എന്നിവരെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.സംഭവത്തില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയരക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരാണ് അന്വേഷണം നടത്തിയത്. ഇവരുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണു നടപടിയുണ്ടാകുന്നത്. തിരുമല സ്വദേശി…

Read More

ചികിത്സ കിട്ടിയില്ലെന്നാരോപണം; മൃതദേഹവുമായി അർധരാത്രി പ്രതിഷേധം

ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ അർധരാത്രി മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. രോഗി മരിച്ചത് ആശുപത്രിയുടെ അനാസ്ഥ മൂലമെന്ന് ആരോപിച്ച് അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പുന്നപ്ര അഞ്ചിൽ ഉമൈബ (70) യുടെ മൃതദേഹവുമായിട്ടായിരുന്നു പ്രതിഷേധം. ഇവർ ഒരുമാസമായി ഇവിടെ ചികിത്സയിൽ ആയിരുന്നു. കഴിഞ്ഞ ദിവസം വിട്ടയച്ച ഇവരെ രോഗം ഭേദമാകാതെ വന്നതോടെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില വഷളായതിനെതുടർന്ന് പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ ഉമൈബ ബുധനാഴ്ച രാത്രി…

Read More

കോന്നി ഗവ. മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി; സംഭവം പുലർച്ചെ

കോന്നി മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ കാട്ടുപന്നി പാഞ്ഞുകയറി. ഇന്ന് പുലർച്ചെ മൂന്നുമണിയോടെയായിരുന്നു സംഭവം. സ്ഥലത്ത് തമ്പടിച്ചിരിക്കുന്ന തെരുവ് പട്ടികൾ ഓടിച്ചതിനെ തുടർന്ന് പരിഭ്രാന്തിയിലായ കാട്ടുപന്നി മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിലേക്ക് ഓടിക്കയറുകയായിരുന്നു. ഈ സമയം രോഗികൾ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവായി. ജീവനക്കാർ മാത്രമാണ് അത്യാഹിത വിഭാഗത്തിലുണ്ടായിരുന്നത്. അൽപനേരം പരിഭ്രാന്തി സൃഷ്ടിച്ച ശേഷം കാട്ടുപന്നി ഒ.പി ടിക്കറ്റ് നൽകുന്ന ഇടംവഴി പുറത്തേക്ക് പോവുകയായിരുന്നു. കോന്നി വനം ഡിവിഷനിലെ താവളപ്പാറ വനമേഖലയോട് ചേർന്നാണ് മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. മെഡിക്കൽ…

Read More

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് പ്രതിസന്ധിക്ക് പരിഹാരം; കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് അനുവദിക്കും

കോഴിക്കോട് മെഡിക്കൽ കോളേജിലെ മരുന്ന് വിതരണത്തിലെ പ്രതിസന്ധിക്ക് പരിഹാരമായി. കുടിശ്ശിക ലഭിക്കുമെന്ന് ഉറപ്പ് കിട്ടിയെന്നും മരുന്ന് വിതരണം ഇന്ന് തന്നെ തുടങ്ങുമെന്നും വിതരണക്കാർ അറിയിച്ചു. കുടിശ്ശിക ഇനത്തിലെ ഒരു കോടി രൂപ ഇന്ന് തന്നെ അനുവദിക്കും. കഴിഞ്ഞ വർഷത്തെ മുഴുവൻ കുടിശ്ശികയുടെ പകുതി ഈ മാസം 22ന് ലഭിക്കും. ഈ മാസം 31 നുള്ളിൽ 2023 ലെ മുഴുവൻ കുടിശ്ശികയും ലഭിക്കുമെന്നും സർക്കാർ ഉറപ്പുനൽകിയതോടെയാണ് വിതരണക്കാർ മരുന്ന് നൽകാമെന്ന് സമ്മതിച്ചത്. മെഡിക്കൽ കോളേജിൽ മരുന്ന് വിതരണം പ്രതിസന്ധിയിലായിട്ട്…

Read More

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തിൽ വ്യാപക പ്രതിഷേധം

കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കോഴിക്കോട് കക്കയത്ത് കര്‍ഷകൻ കൊല്ലപ്പെട്ട സംഭവത്തില്‍ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരും നാട്ടുകാരും രംഗത്തെത്തി. സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്. അധികൃതര്‍ സ്ഥലത്ത് എത്താതെ മരിച്ച കര്‍ഷകന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ അനുവദിക്കില്ലെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കുന്നത്. മൃതദേഹവുമായി പുറത്തേക്ക് വന്ന ആംബുലന്‍സ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. ഇതോടെ സ്ഥലത്ത് നേരിയ സംഘര്‍ഷമുണ്ടായി. തുടർന്ന് കൂടുതല്‍ പെോലീസും സ്ഥലത്തെത്തിയിട്ടുണ്ട്. കളക്ടര്‍ മെഡിക്കല്‍ കോളേജില്‍ ഉടൻ എത്തണം,…

Read More