
സമൂഹ മാധ്യമ നിരൂപണം സിനിമകള്‍ക്ക് ആവശ്യമെന്ന് ഓപ്പണ്‍ ഫോറം
സമൂഹ മാധ്യമങ്ങളിലെ വിമര്‍ശനത്തിന് ഓപ്പണ്‍ ഫോറത്തിന്റെ പിന്തുണ. ഇപ്പോള്‍ നിരൂപണങ്ങള്‍ പ്രമുഖ സിനിമകള്‍ക്കു മാത്രമായി ചുരുങ്ങുകയാണെന്നു ചര്‍ച്ചയില്‍ പങ്കെടുത്ത സംവിധായകര്‍ പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ നിരൂപണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ വരുന്ന ഒട്ടേറെ നല്ല ചിത്രങ്ങള്‍ ആരും ശ്രദ്ധിക്കാതെ പോവുകയാണ്. അത്തരം സിനിമകളെ അവലോകനം ചെയ്യണമെന്ന് രാജ്യാന്തര ചലച്ചിത്ര മേളയിലെ ജൂറി അംഗം പിയറി സൈമണ്‍ ഗട്ട്മാന്‍ ആവശ്യപ്പെട്ടു. വലിയ സിനിമകള്‍ നിരൂപണത്തിനു വിധേയമാകുമ്പോള്‍ ചെറിയ സിനിമകള്‍ അപ്രത്യക്ഷമായി പോവുകയാണെന്ന് ജൂറിയിലെ മറ്റൊരംഗം മെലിസ്…