ജനങ്ങൾക്ക് എല്ലാം അറിയാം; മുഖ്യമന്ത്രിയെ താറടിക്കാൻ മാധ്യമങ്ങൾ ശ്രമിക്കുന്നു: മുഹമ്മദ് റിയാസ്

ഗീവർഗീസ് കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ പരാമർശത്തിൽ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ജനങ്ങൾക്ക് എല്ലാം അറിയാമെന്നും ഇടതുപക്ഷം വിമർശനം ഉൾക്കൊള്ളുന്ന പ്രസ്ഥാനമാണെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. മാധ്യമങ്ങൾ മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ താറടിക്കാൻ ശ്രമം നടക്കുന്നുണ്ട്. ഇടതു പക്ഷ രാഷ്ട്രീയത്തെ കൈകാര്യം ചെയ്യുക എന്നതാണ് ഇതിന്റെ പിന്നിലുള്ള അജണ്ട. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും വാർത്താ സമ്മേളനത്തിൽ ഉപയോഗിച്ചത് നിഘണ്ടുവിൽ പോലും വെക്കാൻ പറ്റാത്ത പദമാണെന്നും മുഹമ്മദ് റിയാസ് കുറ്റപ്പെടുത്തി. 

Read More

‘ ദേശീയതലത്തിൽ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാധ്യമങ്ങൾക്ക് ഒരു കോടി രൂപ ‘ ; വെല്ലുവിളിയുമായി പിവി അൻവർ എംഎൽഎ

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോൾ ഫലങ്ങൾ എൽഡിഎയ്ക്ക് അനുകൂലമായി പുറത്ത് വന്നതിന് പിന്നാലെ മാധ്യമങ്ങളെ വെല്ലുവിളിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ. ദേശീയതലത്തിൽ ബിജെപി 225 സീറ്റ് കടക്കുമെന്ന് വെല്ലുവിളിക്കുന്ന മാധ്യമങ്ങൾക്ക് ഒരുകോടി രൂപ നൽകുമെന്നാണ് വാഗ്ദാനം. കേരളത്തിൽ 10 സീറ്റിൽ എൽഡിഎഫ് കുറയില്ലെന്നും കുറഞ്ഞാൽ വെല്ലുവിളിച്ച മാധ്യമത്തിന് ഒരു കോടി രൂപ തരാമെന്നും അദ്ദേഹം വാഗ്ദാനം ചെയ്യുന്നുണ്ട്. ഞാൻ കേരളത്തിലെ മുഴുവൻ പത്രമാധ്യമങ്ങളെയും വെല്ലുവിളിക്കുകയാണ്. വെല്ലുവിളി എന്റെ ജീവിതത്തിൽ നടത്താൻ ആഗ്രഹിക്കുന്ന ആളല്ല. പക്ഷേ ഈ…

Read More

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുത്; മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അഡ്വ. പി. സതീദേവി. കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് ചാനലുകള്‍ തെറ്റായ വാര്‍ത്തകള്‍ നല്‍കുന്നത്. ഈ കേസില്‍, പരാതി വന്നതിനു ശേഷം പോലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ച് കടന്നു കളഞ്ഞിട്ടുള്ള ആളുമായി ചാനലുകള്‍ ഫോണിലൂടെ…

Read More

മുഖ്യമന്ത്രി വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍

മുഖ്യമന്ത്രി പിണറായി വിജയൻ വിദേശയാത്ര പോയത് തന്നെ അറിയിക്കാതെയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ. ഈ വിവരം അറിയിച്ചതിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും മുൻപ് നടത്തിയ വിദേശയാത്രകളെ കുറിച്ചും മുഖ്യമന്ത്രി രാജ്ഭവനെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു. സംസ്ഥാന സര്‍ക്കാര്‍ രാജ്ഭവനെ ഇരുട്ടിൽ നിർത്തുന്ന നിലപാടാണ് സ്വീകരിക്കുന്നത്. ഇതേക്കുറിച്ച് രാഷ്ട്രപതിയ്ക്ക് കത്തയച്ച് അറിയിച്ചിരുന്നുവെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി. അതേസമയം ബംഗാൾ ഗവർണർ സി.വി ആനന്ദ ബോസിനെതിരായ ആരോപണത്തിൽ പ്രതികരിക്കാൻ താനില്ലെന്നും. ആനന്ദ ബോസ് തന്നെ സംഭവത്തിൽ പ്രതികരിച്ചിട്ടുണ്ടെന്നും ​ഗവർണർ…

Read More

മാധ്യമങ്ങളെ സപ്ലൈകോ ഔട്ട്‌ലറ്റുകളില്‍ പ്രവേശിപ്പിക്കരുത്; ഉത്തരവുമായി സർക്കാർ

മാധ്യമങ്ങളെ ഔട്ട്‌ലറ്റുകളിൽ പ്രവേശിപ്പിക്കരുതെന്നും ദൃശ്യങ്ങളെടുക്കാൻ അനുവദിക്കരുതെന്നും സപ്ലൈകോ എം.ഡി ശ്രീരാം വെങ്കിട്ടരാമൻ.സപ്ലൈകോയിൽ സബ്സിഡി സാധനങ്ങൾ പലതും ഇല്ലാത്ത സാഹചര്യം നിലനിൽക്കെയാണ് സപ്ലൈകോ എംഡിയുടെ വിചിത്ര ഉത്തരവ്.  സബ്‌സിഡി തുക കുറയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനപ്രകാരം ബുധനാഴ്ച മുതല്‍ കൂടി വില ഔട്ട്‌ലറ്റുകളില്‍ പ്രാബല്യത്തില്‍ വന്നു. ഇതിന്റെ തൊട്ടുതലേന്നാണ് വിചിത്രമായ സര്‍ക്കുലര്‍ എം.ഡി ഇറക്കിയത്‌ വലിയ റീട്ടെയിൽ ശൃംഖലകളോട് മത്സരിച്ചാണ് സംസ്ഥാനത്തുടനീളം ഈ മേഖലയിൽ സപ്ലൈകോ പ്രവർത്തിക്കുന്നത്. സപ്ലൈകോയുടെ പ്രതിഛായയും പ്രശസ്തിയും കളങ്കപ്പെടുത്താൻ ബോധപൂർവ്വമായി നടത്തുന്ന പ്രവർത്തനങ്ങൾ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. അതിനാൽ…

Read More

‘പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തി’: നടി അപർണ ​ഗോപിനാഥ്

ജനമനസിൽ തങ്ങി നിൽക്കാൻ ഒരുപാട് കഥാപാത്രങ്ങൾ ചെയ്യേണ്ടതില്ല കാമ്പുള്ള കുറച്ച് കഥാപാത്രങ്ങൾ ചെയ്താൽ മതിയെന്ന് തെളിയിച്ചൊരാളാണ് നടി അപർണ ​ഗോപിനാഥ്. 2013 മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ് ചെന്നൈയിലെ മലയാളി കുടുംബത്തിൽ ജനിച്ച് വളർന്ന അപർണ.  ദുൽഖർ സൽമാൻ നായകനായ എബിസിഡി എന്ന സിനിമയിലൂടെയായിരുന്നു അപർണയുടെ സിനിമയിലേക്കുള്ള എൻട്രി. ചിത്രത്തിലെ മധുമിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രത്യേകിച്ചും അപർണയുടെ ബോയ്കട്ട് ഹെയർസ്റ്റൈൽ. നടി എന്നതിലുപരി നിരവധി നാടകങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട് അപർണ. കണ്ടംപററി ഡാന്‍സറുമായ അപർണ ഇതുവരെ പതിമൂന്നോളം…

Read More

രൺജീത് ശ്രീനിവാസൻ വധക്കേസിൽ വധശിക്ഷ പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് പോസ്റ്റ്: കോഴിക്കോട്ട് യുവാവ് അറസ്റ്റില്‍

രൺജീത് ശ്രീനിവാസൻ വധക്കേസിലെ വിധി പ്രസ്താവിച്ച ജഡ്ജിയെ വധിക്കണമെന്ന് സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ട യുവാവ് പിടിയിൽ. ചങ്ങരോത്ത് സ്വദേശി ആശാരിക്കണ്ടി മുഹമ്മദ് ഹാദിയാണ് (26) അറസ്റ്റിലായത്. പേരാമ്പ്രയിലെ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ നിന്നാണ് പ്രതിയെ പെരുവണ്ണാമുഴി പൊലീസ് പിടികൂടിയത്. സ്വമേധയാ എടുത്ത കേസിലാണ് നടപടി. രൺജീത് ശ്രീനിവാസൻ വധക്കേസിൽ ശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപവും ഭീഷണിയും മുഴക്കിയ മൂന്നു പേർ നേരത്തെ അറസ്റ്റിലായിരുന്നു. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ നസീർ മോൻ, നവാസ് നൈന, തിരുവനന്തപുരം പോത്തൻകോട് സ്വദേശി…

Read More

ദയവായി മതിയാക്കൂ; എന്നെയും കുടുംബത്തെയും തകർക്കരുത്: സുരേഷ് ​ഗോപി

സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്കെതിരെ പ്രതികരിച്ച് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. തന്‍റെ മകള്‍ ഭാഗ്യ വിവാഹ ദിനത്തില്‍ അണിഞ്ഞ ആഭരണങ്ങളെല്ലാം തങ്ങളുടെ സമ്മാനമാണെന്നും അതെല്ലാം ജി.എസ്.ടി അടക്കം അടച്ചു വാങ്ങിയതാണെന്നും സുരേഷ് ഗോപി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു താരത്തിൻ്റെ പ്രതികരണം. ‘സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അടിസ്ഥാനരഹിതവും വിദ്വേഷജനകവുമായ വിവരങ്ങളുടെ വെളിച്ചത്തിൽ, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങൾ അവളുടെ മാതാപിതാക്കളുടേയും മുത്തശ്ശിയുടേയും സമ്മാനങ്ങളാണെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും ഉള്‍പ്പെടെയുള്ള ബില്ലുകള്‍ കൃത്യമായി അടച്ചാണ് ആഭരണങ്ങള്‍…

Read More

എന്റെ ഭാവി പോലും നശിപ്പിക്കപ്പെടുന്നു; ആത്മഹത്യയിലേക്ക് തള്ളിവിടരുത്: അഭിരാമി

മുന്‍ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി നടന്‍ ബാല രംഗത്തെത്തിയത് വലിയ ശ്രദ്ധ നേടിയിരുന്നു. കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ അമൃതയെ കണ്ടെന്നും അതിനാലാണ് വിവാഹ മോചനം നടത്തിയതെന്നുമായിരുന്നു ബാല പറഞ്ഞത്. ഇപ്പോഴിതാ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാവുകയാണ്. ബാലയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ അമൃതയ്ക്ക് പിന്തുണയുമായി എത്തിയ യൂട്യൂബറുടെ വീഡിയോ പങ്കുവച്ചാണ് അഭിരാമിയുടെ പ്രതികരണം. ബാലയുടേത് വിവാദം സൃഷ്ടിച്ച്‌ ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും അമൃതയെ നാറ്റിക്കുകയായിരുന്നു ലക്ഷ്യമെന്നും പറയുന്ന അരിയണ്ണന്‍ എന്ന യൂട്യൂബറുടെ വീഡിയോയ്‌ക്കൊപ്പമാണ് അഭിരാമിയുടെ…

Read More

‘പ്രതിപക്ഷ എം പിമാർ സസ്പെൻഡ് ചെയ്യപ്പെട്ടത് മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ല’; മാധ്യമങ്ങളെ വിമർശിച്ച് രാഹുൽ ഗാന്ധി എം.പി

സഭകളിൽ നിന്ന് പ്രതിപക്ഷ എം.പിമാരെ സസ്‌പെൻഡ് ചെയ്തത് എന്തുകൊണ്ടാണ് മാധ്യമങ്ങൾ ചർച്ചചെയ്യാത്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി. തങ്ങളുടെ 150 എംപിമാരെ പുറത്താക്കി, അതേക്കുറിച്ച് ഒരു ചർച്ചയും നടന്നിട്ടില്ല. അദാനിയെ കുറിച്ചും റഫേലിനെ കുറിച്ചും ചർച്ചയില്ല. അന്വേഷണം അനുവദിക്കില്ലെന്ന് ഫ്രാൻസ് അറിയിച്ചു. അതിനെക്കുറിച്ച് പോലും ഒരു ചർച്ചയുമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ടിഎംസി നേതാവ് കല്യാൺ ബാനർജി രാജ്യസഭാ അധ്യക്ഷനെ അനുകരിക്കുന്ന വീഡിയോ താൻ ഷെയർ ചെയ്തിട്ടില്ല. താൻ എടുത്ത വീഡിയോ തന്റെ ഫോണിൽ തന്നെ…

Read More