
ഹിസ്ബുള്ളയ്ക്ക് കനത്ത തിരിച്ചടി ; മീഡിയ റിലേഷൻസ് മേധാവിയെ ഇസ്രയേൽ കൊലപ്പെടുത്തി, സ്ഥിരീകരിച്ച് ഹിസ്ബുള്ള
ഹിസ്ബുല്ലയുടെ മീഡിയ റിലേഷൻസ് മേധാവി മുഹമ്മദ് അഫീഫ് ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഹിസ്ബുല്ല തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്. ലെബനനിലെ അറബ് സോഷ്യലിസ്റ്റ് ബാത് പാർട്ടിയുടെ ഓഫീസിന് നേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിലാണ് ഹിസ്ബുല്ലയുടെ ഉന്നത വക്താവ് കൂടിയായ അഫീഫ് കൊല്ലപ്പെട്ടത്. അഫീഫിനെ വധിച്ചതായി ഇസ്രായേൽ സൈന്യം ഞായറാഴ്ച പ്രസ്താവന ഇറക്കിയിരുന്നു. ഇസ്രായേലിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനീസ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഹിസ്ബുള്ളയുടെ ആദ്യകാല നേതാക്കളിൽ ഒരാളാണ് മുഹമ്മദ് അഫീഫ്. 1983-ലാണ്…