കേരളത്തിലെ ഏകോപന ചുമതല മഹുവക്കും സുസ്മിത ദേവിനും; പി.വി അൻവർ മമതക്കൊപ്പം ഇന്ന് വാർത്താസമ്മേളനം നടത്തും

തൃണമൂൽ കോൺഗ്രസിൽ ചേർന്ന പി വി അൻവർ എംഎൽഎ ഇന്ന് കൊൽക്കത്തയിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി വാർത്താസമ്മേളനം നടത്തും. ഇന്നലെയാണ് പാർട്ടി ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി അംഗത്വം സ്വീകരിച്ചത്. അടുത്ത മാസം ആദ്യത്തോടെ മമതാ ബാനർജിയെ കേരളത്തിൽ എത്തിച്ച് റാലി നടത്താനാണ് അൻവറിന്റെ നീക്കം. പൂർണ്ണമായ അംഗത്വത്തിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് അടുക്കുന്നതോടെയാണ് അൻവർ എത്തുക. നിലവിൽ ടിഎംസിയുടെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഒപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപ്പിക്കാൻ എംപിമാരായ സുസ്മിത…

Read More

‘എന്റെ അനുവാദമില്ലാതെ ദൃശ്യങ്ങൾ ചിത്രീകരിക്കാനാവില്ല’; മാദ്ധ്യമപ്രവർത്തകരോട് ചൂടായി വിരാട് കൊഹ്‌ലി

വിമാനത്താവളത്തിൽ മാദ്ധ്യമപ്രവർത്തകരോട് തട്ടിക്കയറി ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കൊഹ്‌ലി. ബ്രിസ്‌ബേനിൽ ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുശേഷം മടങ്ങവേയായിരുന്നു സംഭവം. അനുവാദമില്ലാതെ മക്കളുടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയതാണ് കൊഹ്‌‌ലിയെ ചൊടിപ്പിച്ചത്. വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ താരം സ്‌കോട്ട് ബോളൻഡിന്റെ അഭിമുഖം എടുക്കുകയായിരുന്നു ചില മാദ്ധ്യമങ്ങൾ. ഇതിനിടെ കൊഹ്‌ലിയും കുടുംബവും വിമാനത്താവളത്തിൽ എത്തി. തുടർന്ന് ബോളൻഡിൽ നിന്ന് മാദ്ധ്യമശ്രദ്ധ കൊഹ്‌ലിയിലേക്കായി. ഓസ്‌ട്രേലിയൻ മാദ്ധ്യമമായ ചാനൽ 7 ചിത്രങ്ങൾ പകർത്തുന്നത് കണ്ടതോടെ കൊഹ്‌ലി ചൂടാവുകയായിരുന്നു. ഒരു മാദ്ധ്യമപ്രവർത്തകയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ‘എന്റെ…

Read More

‘സോണിയയ്ക്ക് എതിരായ ആരോപണം വ്യാജം; ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല’: ബിജെപിയെ തള്ളി ഫ്രഞ്ച് മാധ്യമം

ഹംഗേറിയൻ – യുഎസ് വ്യവസായി ജോർജ് സോറസുമായി സോണിയ ഗാന്ധി ഉൾപ്പെടെയുള്ള ഉന്നത കോൺഗ്രസ് നേതാക്കൾക്ക് ബന്ധമുണ്ടെന്ന ബിജെപി ആരോപണം വ്യാജമെന്ന്  ഫ്രഞ്ച് അന്വേഷണാത്മക മാധ്യമമായ മീഡിയ പാർട്ട്. സോറസ് – സോണിയ  ബന്ധമെന്ന ആരോപണം ഉന്നയിക്കുമ്പോൾ ബിജെപി ഉദ്ധരിച്ച വാർത്താ ഏജൻസിയാണ് മീഡിയപാർട്ട്. ബിജെപി വാദത്തിനു തെളിവില്ലെന്ന് മീഡിയപാർട്ട് വ്യക്തമാക്കി. ഇതിനെ ശക്തമായി അപലപിക്കുന്നുവെന്നും അറിയിച്ചു. ലോക്സഭയിൽ രാഹുൽ ഗാന്ധിക്കെതിരായ സോറോസ് ആരോപണത്തിൽ ബിജെപി ഉദ്ധരിച്ചത് മീഡിയപാർട്ട് റിപ്പോർട്ടാണ്. ഫ്രഞ്ച് പ്രസിദ്ധീകരണമായ മീഡിയാപാർട്ട് പുറത്തുവിട്ട റിപ്പോർട്ടിന്റെ ഉള്ളടക്കമെന്ന നിലയിലായിരുന്നു…

Read More

മാധ്യമങ്ങൾ ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നു; ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്

ഇന്ത്യയിലെ മാധ്യമങ്ങളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. മാധ്യമങ്ങൾ ഊതി വീർപ്പിച്ച വാർത്തകൾ നൽകുന്നുവെന്നാണ് ആക്ഷേപം. ഇക്കാര്യം ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയെ നേരിട്ടറിയിക്കുമെന്നും ഇടക്കാല സർക്കാർ വ്യക്തമാക്കി. എന്നാല്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി മുഹമ്മദ് യൂനുസിനെ കാണുന്നതിൽ ധാരണയായിട്ടില്ല. വിക്രം മിസ്രി അടുത്തയാഴ്ച ബംഗ്ലദേശ് സന്ദർശനം നടത്തുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതിവാര വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. ഡിസംബർ 9ന് മിസ്രി ബംഗ്ലദേശിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. ബംഗ്ലദേശിൽ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ഷെയ്ഖ് ഹസീന സർക്കാർ രാജിവയ്ക്കുകയും മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ…

Read More

വിവാഹം കഴിക്കാത്തതിൽ കാരണങ്ങൾ പലത്; സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്ന് രഞ്ജിനി

റിയാലിറ്റി ഷോയുടെ ഭാഗമായതോടെ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്ന് അവതാരകയായ രഞ്ജിനി ഹരിദാസ്. സോഷ്യൽമീഡിയയിൽ ഏറ്റവും അധികം ട്രോളുകൾ ലഭിച്ചിട്ടുളളത് തനിക്കായിരിക്കുമെന്നും രഞ്ജിനി പറഞ്ഞു. വിവാഹം കഴിക്കാത്തതിനെക്കുറിച്ചും താരം വ്യക്തമാക്കി, ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ‘നമ്മുടെ ആഗ്രഹത്തിനനുസരിച്ച് കേരളത്തിൽ ജീവിക്കാനാകില്ല.പക്ഷെ അതൊരു ബുദ്ധിമുട്ടാണെന്ന് എനിക്ക് തോന്നിയിട്ടില്ല.ഐഡിയ സ്​റ്റാർ സിംഗർ എന്ന പരിപാടിയിൽ നിന്ന് എന്നെ ഒരു മാസക്കാലം മാ​റ്റിനിർത്തിയിരുന്നു. ഞാൻ കരിയർ ആരംഭിച്ചത് അവതാരകയായല്ല. അതിനുമുൻപ് ഞാനൊരു കോർപറേ​റ്റ് ജീവനക്കാരിയായിരുന്നു….

Read More

വഞ്ചിച്ച് പോയവരോട് സമരസപ്പെടാനാകില്ല, സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറണം; രാഹുൽ മാങ്കൂട്ടത്തിൽ

ഉപതിരഞ്ഞെടുപ്പിൽ വിജയം നേടിയതിന് പിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. താനൊരു തുടക്കക്കാരനാണ്. സിപിഎം ഇനിയെങ്കിലും വ്യക്തി അധിക്ഷേപത്തില്‍ നിന്ന് മാറി രാഷ്ട്രീയം പറയണമെന്നും രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു. ‘ഞാനൊരു തുടക്കക്കാരനാണ്. പി.സി. വിഷ്ണുനാഥിനെ കണ്ടാണ് സംഘടനാപ്രവർത്തനം പഠിച്ചത്. പാലക്കാടിന്റെ വിജയമാണിത്. മണ്ഡലത്തിലെ എല്ലാ വിഭാ​ഗങ്ങളും നൽകിയ വിജയമാണിത്’, രാഹുൽ പറഞ്ഞു. പി. സരിന് കൈ കൊടുക്കുമോ എന്ന ചോദ്യത്തിന് അടിസ്ഥാനപരമായി താനൊരു പാർട്ടി പ്രവർത്തകനാണെന്നായിരുന്നു രാഹുലിന്റെ മറുപടി. ‘എന്റെ വികാരങ്ങൾ സാധാരണക്കാരനായ ഒരു പാർട്ടി പ്രവർത്തകന്റേതാണ്….

Read More

16 വയസിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കണം; നിർണായക ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയ

16 വയസിൽ താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്നതിനുള്ള നിർണായക ബിൽ അവതരിപ്പിച്ച് ഓസ്ട്രേലിയൻ സർക്കാർ. സോഷ്യൽ മീഡിയ കമ്പനികളിൽ നിന്നുണ്ടാവുന്ന നിയമലംഘനങ്ങൾക്ക് 270 കോടി രൂപയോളം പിഴ ചുമത്തുന്നതിനുള്ള നിയമവും കൊണ്ടുവരാനുള്ള നിർദേശം ഇതോടൊപ്പമുണ്ട്. ബയോമെട്രിക് വിവരങ്ങളോ സർക്കാർ രേഖകളോ അടിസ്ഥാനപ്പെടുത്തി പ്രായം നിർണയിച്ച് മാത്രം സോഷ്യൽ മീഡിയ ഉപയോഗം അനുവദിക്കുന്ന തരത്തിൽ ഓസ്ട്രേലിയ കൊണ്ടുവരാൻ പോകുന്ന ഈ നിയന്ത്രണംഇതുവരെ ഏതെങ്കിലുമൊരു രാജ്യം കൊണ്ടു വന്നിട്ടുള്ളതിനേക്കാൾ കടുത്തതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉയർന്ന പ്രായപരിധി സംബന്ധിച്ച് ഒരു…

Read More

ദിവ്യ വിളിച്ചാൽ പോകാൻ പാടില്ലായിരുന്നു; ദിവ്യയുടെ പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെയും കേസെടുക്കണം: കെ.പി ഉദയഭാനു

എഡിഎമ്മിൻ്റെ മരണത്തിൽ പി പി ദിവ്യയുടെ  പ്രസംഗം ചിത്രീകരിച്ച് പ്രചരിപ്പിച്ച മാധ്യമങ്ങൾക്ക് എതിരെയും കേസെടുക്കണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു. ദിവ്യ വിളിച്ചാൽ അവർ പോകാൻ പാടില്ലായിരുന്നുവെന്നും ദിവ്യ പരിപാടിയുടെ സംഘാടകയല്ലായിരുന്നു എന്നും അദ്ദേഹം പത്തനംതിട്ടയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. കണ്ണൂർ കളക്ടർക്കെതിരെ കുടുംബത്തിന് നേരത്തെ തന്നെ പരാതിയുണ്ട്.  പി പി ദിവ്യക്കെതിരെ കൂടുതൽ നടപടി വേണ്ടെന്ന് പാർട്ടി തീരുമാനിച്ചിട്ടില്ല. അതൊക്കെ പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. എഡിഎമ്മിൻ്റെ മരണത്തിൽ കളക്ടറുടെ പങ്ക് സംബന്ധിച്ച് സംസ്ഥാന…

Read More

‘ഞങ്ങളുടെ ജീവിതം നശിപ്പിച്ച പി.പി ദിവ്യയെ അറസ്റ്റ് ചെയ്യണം; നീതിക്കായി ഏതറ്റം വരെയും പോകും’: നവീന്‍റെ ഭാര്യ മഞ്ജുഷ

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കണ്ണൂര്‍ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പിപി ദിവ്യയ്ക്ക് മുൻകൂര്‍ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള കോടതി വിധി ആശ്വാസമെന്ന് നവീൻ ബാബുവിന്‍റെ ഭാര്യയും കോന്നി തഹസില്‍ദാറുമായ മഞ്ജുഷ പ്രതികരിച്ചു. നവീൻ ബാബുവിന്‍റെ മരണത്തിനുശേഷം ആദ്യമായാണ് മഞ്ജുഷ മാധ്യമങ്ങളോട് പ്രതികരിച്ചത്. ‍ഞങ്ങളുടെ ജീവിതം നശിപ്പിച്ച ആ പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും നീതിക്കായി ഏതറ്റം വരെയും പോകുമെന്നും മഞ്ജുഷ പറഞ്ഞു. നവീൻ ബാബു മരിച്ചിട്ട് രണ്ടാഴ്ചക്കുശേഷമാണ് ആദ്യമായി മഞ്ജുഷ തന്‍റെ നിലപാട് വ്യക്തമാക്കികൊണ്ട് പ്രതികരിച്ചത്. വിധിയിൽ…

Read More

ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം, മാധ്യമ പ്രവർത്തകർ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ട്; മുഖ്യമന്ത്രി

മാധ്യമ പ്രവർത്തകർ സ്വയം പരിശോധിക്കേണ്ട ഒട്ടേറെ കാര്യങ്ങളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പത്രപ്രവർത്തക യൂണിയൻ(കെ.യു.ഡബ്ല്യു.ജെ.) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വാർത്തകൾ ശരിയായി റിപ്പോർട്ട് ചെയ്യുന്നതിനേക്കാൾ ആദ്യം റിപ്പോർട്ട് ചെയ്യണം എന്നതാണ്. അക്ഷരത്തെറ്റുകളോ വ്യാകരണപ്പിശകോപോലും തിരുത്താനുള്ള സാവകാശം ഇല്ലാതെയാണ് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നത്. ബ്രേക്കിങ് ന്യൂസ് സംസ്‌കാരം മാധ്യമങ്ങളെ കൂപ്പുകുത്തിക്കുന്നുണ്ടോ എന്ന കാര്യം മാധ്യമങ്ങൾ പരിശോധിക്കണം- മുഖ്യമന്ത്രി പറഞ്ഞു. പത്രപ്രവർത്തനം സേവനമാണെന്നാണ് ഗാന്ധിജി പറഞ്ഞത്. ജനാധിപത്യത്തിന്റെ സംരക്ഷണത്തിന് ആദ്യ മൂന്ന് തൂണുകളെക്കാൾ നാലാം…

Read More