‘അമൃത് ഫ്യൂഷൻ’; വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം

‘അമൃത് ഫ്യൂഷൻ’ 2024ലെ ബെസ്റ്റ് വിസ്കി ഗോൾഡ് മെഡൽ നേടി. ലോകോത്തര സ്കോച്ച് വിസ്കി ബ്രാൻഡുകളെ പിന്നാലാക്കിയാണ് ഈ നേട്ടം.  ലണ്ടനിൽ നടന്ന ഇൻ്റർനാഷണൽ സ്പിരിറ്റ്സ് ചലഞ്ചിലാണ് ബെംഗളൂരു ആസ്ഥാനമായ അമ്യത് ഡിസ്റ്റിലറീസിൻ്റെ സിംഗിൾ മാൾട്ട് വിസ്കിക്ക് അപൂർവ നേട്ടം ലഭിച്ചത്. സ്കോട്ട്ലൻ്റ്, അയർലണ്ട്, ജപ്പാൻ, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലെ ലോക പ്രശസ്ത ബ്രാൻഡുകളുമായി ഏറ്റുമുട്ടിയാണ് വേൾഡ് ബെസ്റ്റ് വിസ്കി കാറ്റഗറിയിൽ ഇന്ത്യൻ ഉല്പന്നം ഈ അപൂർവ നേട്ടം കൈവരിച്ചത്. രാജ്യത്തെ ഏറ്റവും മികച്ച സിംഗിൾ മാൾട്ട് വിസ്കി…

Read More

ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ല എന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി പോലീസ്

ലൈംഗികാതിക്രമ പരാതിയിൽ ബി.ജെ.പി. എം.പിയും റെസ്ലിങ് ഫെഡറേഷൻ മുൻ അധ്യക്ഷനുമായ ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യാൻ തക്കതായ തെളിവുകൾ ലഭിച്ചിട്ടില്ല എന്നതരത്തില്‍ ചില മാധ്യമങ്ങളില്‍വന്ന റിപ്പോർട്ടുകൾ തള്ളി ഡൽഹി പോലീസ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഡൽഹി പോലീസ് വ്യക്തമാക്കി. എന്നാല്‍ വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ടുള്ള ട്വീറ്റ് ഡല്‍ഹി പോലീസ് മിനിട്ടുകള്‍ക്കകം പിന്‍വലിക്കുകയും ചെയ്തു. ബ്രിജ്ഭൂഷണെതിരെ നടപടിയെടുക്കാൻ എന്തുകൊണ്ടാണ് വൈകുന്നു എന്ന കാര്യത്തിലും പോലീസ് വ്യക്തത വരുത്തിയിട്ടില്ല. ഗുസ്തി താരങ്ങളുടെ അവകാശവാദം തെളിയിക്കുന്ന യാതൊന്നും അന്വേഷണത്തിൽ ലഭിച്ചിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാനും തെളിവുകൾ നശിപ്പിക്കാനും…

Read More

ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചു

ഗുസ്തി താരങ്ങൾ സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ ദില്ലിയിൽ ഇന്ത്യാ ഗേറ്റിന് സമീപം കേന്ദ്രസേനയെ വിന്യസിച്ചിരിക്കുകയാണ്. ഗുസ്തി താരങ്ങൾ ഇവിടെ നിരാഹാര സമരം നടത്തുമെന്ന് പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു നടപടി. ഹരിദ്വാറിൽ ഗംഗയിൽ മെഡലുകളൊഴുക്കി ഇന്ത്യാ ഗേറ്റിൽ നിരാഹാരമിരിക്കുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ പ്രഖ്യാപിച്ചത്. കർഷക നേതാക്കൾ ഇടപെട്ട് താരങ്ങളെ പിന്തിരിപ്പിച്ചിരുന്നു. അഞ്ച് ദിവസത്തേക്ക് കടുത്ത നിലപാട് എടുക്കരുതെന്ന നേതാക്കളുടെ ആവശ്യം പരിഗണിച്ചാണ് ഗുസ്തി താരങ്ങൾ പിന്മാറിയത്. ഇന്ത്യാ ഗേറ്റിൽ സമരം നടത്താൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് താരങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്.

Read More

‘ഇതിന് വേണ്ടിയാണോ ഞങ്ങൾ മെഡലുകൾ വാങ്ങിയത്’; മെഡലുകൾ തിരിച്ചെടുക്കണമെന്ന് ഗുസ്തി താരങ്ങൾ

മദ്യപിച്ചെത്തിയ പൊലീസുകാർ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഗുസ്തി താരങ്ങളുടെ ആരോപണം. ഉദ്യോഗസ്ഥർ തങ്ങളെ ഉന്തുകയും തള്ളുകയും ചെയ്തെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. ‘ഞങ്ങൾ ക്രിമിനലുകളല്ല. എന്നാൽ പൊലീസുകാർ ഞങ്ങളോട് ക്രിമിനലുകളോടെന്നതുപോലെയാണ് പെരുമാറിയത്. പുരുഷന്മാരാണ് എന്നെ പിടിച്ച് തള്ളിയത്. വനിതാ പൊലീസുകാർ എവിടെ.’-വിനേഷ് ഫൊഗട്ട് ചോദിച്ചു. ഗുസ്തി താരം ബജ്‌റംഗ് പുനിയ തനിക്ക് കിട്ടിയ മെഡലുകളെല്ലാം തിരിച്ചെടുക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. അതേസമയം, ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവി ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെയുളള ലൈംഗിക പീഡന പരാതിയിൽ ഡൽഹി…

Read More