
സിദ്ദിഖിന്റെ വാരിയെല്ലിന് പൊട്ടല്‍, പ്രതികള്‍ കട്ടറും ട്രോളി ബാഗും വാങ്ങിയത് കൊലപാതകത്തിനുശേഷം
ഹോട്ടലുടമയെ കൊന്ന് വെട്ടിനുറുക്കി മൃതദേഹം അട്ടപ്പാടിയിലെ കൊക്കയില്‍ തള്ളിയ സംഭവത്തില്‍ ഫര്‍ഹാനയുടെ സഹോദരന്‍ ഗഫൂറും പോലീസ് കസ്റ്റഡിയില്‍. ഇതോടെ കേസിൽ പോലീസ് കസ്റ്റഡിയിലുള്ളവരുടെ എണ്ണം നാല് ആയി. മൃതദേഹം മുറിച്ച് മാറ്റാനുള്ള ഇലക്ട്രിക് കട്ടര്‍ പ്രതികള്‍ വാങ്ങിയത് പൊലപാതകത്തിന് ശേഷമെന്നും കണ്ടെത്തല്‍. മേയ് 18-നായിരുന്നു വ്യവസായിയായ സിദ്ദിഖിനെ മുഖ്യപ്രതികളെന്ന് കരുതുന്ന സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ ചെർപ്പുളശ്ശേരി വല്ലപ്പുഴ ചെറുകോട്ടെ ഷിബിലി(22), സുഹൃത്ത് ഒറ്റപ്പാലം ചളവറയിലെ കൊട്ടോടി കെ. ഖദീജത്ത് ഫർഹാന (19) എന്നിവർ ചേർന്ന് കൊലപ്പെടുത്തുന്നത്. പോസ്റ്റ്…