
തീർഥാടകർക്കായി ‘ മക്ക ടാക്സി ‘ പദ്ധതി തുടങ്ങി അധികൃതർ
മക്കയിൽ തീർഥാടകർക്ക് ഗതാഗത സൗകര്യവുമായി ‘മക്ക ടാക്സി’ പദ്ധതിക്ക് തുടക്കം. സൗദിയിലെ വിവിധ നഗരങ്ങളിൽ ആരംഭിക്കുന്ന പൊതു ടാക്സി ഓപറേറ്റിങ് സംവിധാനങ്ങളുടെ ഭാഗമാണിത്. ജിദ്ദ സൂപ്പർ ഡോമിൽ നടക്കുന്ന ഹജ്ജ് ഉംറ സമ്മേളനത്തിൽ ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സ്വാലിഹ് അൽ ജാസർ, ഹജ്ജ് ഉംറ മന്ത്രി തൗഫീഖ് അൽറബീഅ എന്നിവരുടെ സാന്നിധ്യത്തിൽ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ ‘മക്ക ടാക്സി’ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു. പുണ്യനഗരത്തിലെത്തുന്ന ദൈവത്തിന്റെ അതിഥികൾക്ക് സുരക്ഷിതവും എളുപ്പവുമായ ഗതാഗത…