മധ്യപ്രദേശിൽ ഇറച്ചി വിൽപ്പനയ്ക്കും ഉച്ചഭാഷിണിക്കും നിരോധനം; പുതിയ മുഖ്യമന്ത്രിയുടെ ആദ്യ ഉത്തരവ്

സംസ്ഥാനത്ത് തുറസ്സായ സ്ഥലങ്ങളില്‍ മാംസവും മുട്ടയും വിൽപ്പന ചെയ്യുന്നതിനും മതപരമായ സ്ഥലങ്ങളിൽ അനുവദനീയമായ പരിധിക്കും സമയത്തിനും അപ്പുറം ഉച്ചഭാഷിണി ഉപയോഗിക്കുന്നതും നിരോധിച്ച് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്. കാബിനറ്റ് യോഗത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ചുമതലയേറ്റത്തിന് ശേഷം യാദവ് പുറപ്പെടുവിച്ച ആദ്യ ഉത്തരവാണിത്. ‘നിലവിലെ ഭക്ഷ്യസുരക്ഷാ നിയമങ്ങളുമായി ബന്ധപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾക്കനുസൃതമായി തുറസ്സായ സ്ഥലത്ത് ഇറച്ചിയും മുട്ടയും വിൽക്കുന്നതിനെതിരെ നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. ശരിയായ പൊതുജന ബോധവത്കരണത്തിന് ശേഷമായിരിക്കും നടപടി,’ മോഹൻ യാദവ് പറഞ്ഞു. തുറസ്സായ…

Read More