
ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎഇ ; ‘എം.ബി.ഇസഡ്-സാറ്റ്’ ഉപഗ്രഹം വിക്ഷേപിച്ചു
ബഹിരാകാശ രംഗത്ത് വീണ്ടും ചരിത്രം കുറിച്ച് യുഎ.ഇയുടെ ‘എം.ബി.ഇ സെഡ്-സാറ്റ്’ ഉപഗ്രഹം വിക്ഷേപിച്ചു. യു.എസിലെ കാലിഫോർണിയയിലെ വാൻഡൻബർഗ് സ്‌പേസ് ഫോഴ്‌സ് ബേസിൽ നിന്ന് ചൊവ്വാഴ്ച യു.എ.ഇ സമയം 10.49നാണ് ഇലോൺ മസ്‌കിന്‍റെ സ്‌പേസ് എക്‌സ് ഫാൽക്കൺ 9 റോക്കറ്റിൽ വിക്ഷേപണം നടന്നത്. മേഖലയിലെ ഏറ്റവും ശക്തമായ ഭൗമ നിരീക്ഷണ കാമറ സജ്ജീകരിച്ചിരിക്കുന്ന ഉപഗ്രഹമാണ് ‘എം.ബി.ഇസെഡ്-സാറ്റ്’. ഇതിനൊപ്പം യു.എ.ഇയിലെ വിദ്യാർഥികളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ച ഭൂ നിരീക്ഷണ ക്യൂബ്സാറ്റായ എച്ച്.സി.ടി സാറ്റ്-1ഉം വിക്ഷേപിച്ചിട്ടുണ്ട്. രാജ്യത്തിന്‍റെ ബഹിരാകാശ ദൗത്യങ്ങൾക്ക് നേതൃത്വം നൽകുന്ന…